വേ​ങ്ങ​ര അ​ലി​വ് ചാ​രി​റ്റി സെ​ൽ ജി​ദ്ദ ചാ​പ്റ്റ​ർ സ്നേ​ഹ​സം​ഗ​മം ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വേങ്ങര അലിവ് ചാരിറ്റി സെൽ ജിദ്ദ ചാപ്റ്റർ സ്നേഹസംഗമം

ജിദ്ദ: വേങ്ങര കേന്ദ്രമായി സാമൂഹിക, ക്ഷേമ, ആതുര സേവന രംഗത്ത് പ്രവർത്തിച്ചുവരുന്ന അലിവ് ചാരിറ്റി സെൽ ജിദ്ദ ചാപ്റ്റർ സ്നേഹസംഗമം സംഘടിപ്പിച്ചു. അബീർ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് ലത്തീഫ് അരിക്കൻ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും അലിവ് ചാരിറ്റി സെൽ ജനറൽ സെക്രട്ടറിയുമായ ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി.ഡോ. അഹമ്മദ് ആലുങ്ങൽ, അബൂബക്കർ അരിമ്പ്ര, സി.കെ. റസാഖ് മാസ്റ്റർ, സീതി കൊളക്കാടൻ, അഹമ്മദ് കരുവാടൻ, അസീസ് പറപ്പൂർ, പി.കെ. റഷീദ്, അലി പാങ്ങാട്ട്, ശിഹാബ് പാറക്കാട്ട്, സി.കെ. നജ്മുദ്ദീൻ, പി.കെ. സമദ്, സക്കീർ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. ട്രഷറർ നൗഷാദ് ചേറൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി റഷീദ് പറങ്ങോടത്ത് സ്വാഗതവും നാസർ മമ്പുറം നന്ദിയും പറഞ്ഞു.

മുഹമ്മദ് യാസീൻ ഖിറാഅത്ത് നടത്തി. നൗഷാദലി പറപ്പൂർ, ലത്തീഫ് കൊന്നോല, ഇബ്രാഹിംകുട്ടി മുക്കിൽ, സിദ്ദീഖ് പുള്ളാട്ട്, യു.എൻ. മജീദ്, നജീബ്, അഷ്‌റഫ് ചുക്കൻ, സമദ് ചോലക്കൽ, ലത്തീഫ് മക്തബ്, റാഫി ഓലിയിൽ, ഇസ്മായിൽ, അഷ്‌റഫ് കൊതേരി, ലത്തീഫ് ക്യാപ്റ്റൻ, സി.പി. റഹീം, അസറു ചുക്കൻ, സമീർ കൊളമ്പൻ, ശാഹുൽ പാലച്ചിറമാട്, മജീദ് കാമ്പ്രൻ, ജാസ്സിം കടമ്പോട്ട്, എ.കെ. യുസുഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Vengara Aliv Charity Cell Jeddah Chapter meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.