വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടം: സൗദിയിൽനിന്ന്​ ഇന്ത്യയിലേക്ക് 16 സർവിസുകളുടെ ഷെഡ്യൂളായി

ജിദ്ദ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷൻ പദ്ധതിയുടെ അഞ്ചാംഘട്ടത്തിലെ സൗദിയിൽനിന്നുള്ള ആദ്യ ഷെഡ്യൂൾ പുറത്തുവന്നു. ആഗസ്​റ്റ്​ ഒന്ന് മുതൽ 12  വരെ സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളുടെ ഷെഡ്യൂൾ മാത്രമാണ് നിലവിൽ വന്നത്. രണ്ടു വിമാന കമ്പനികളുടേതുമായി ആകെ 16 ഷെഡ്യൂളുകളാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 10 സർവിസുകളും കേരളത്തിലേക്കാണ്. റിയാദിൽനിന്ന്​ അഞ്ചും ജിദ്ദയിൽനിന്ന് മൂന്നും സർവിസുകൾ കോഴിക്കോട്ടേക്കും റിയാദിൽനിന്ന്​ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്​ ഓരോ സർവിസുകൾ വീതവുമുണ്ട്. കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും സ്‌പൈസ് ജെറ്റാണ് ഓപറേറ്റ്  ചെയ്യുന്നത്. റിയാദിൽനിന്ന്​ മുംബൈ, ഹൈദരാബാദ്, ലക്‌നോ, ഡൽഹി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ വിമാനങ്ങളാണ് മറ്റു സർവിസുകൾ നടത്തുന്നത്. പുതിയ  ഷെഡ്യൂളിൽ ദമ്മാമിൽനിന്ന്​ വിമാന സർവിസുകളില്ല. 

കേരളത്തിലേക്ക് 1,100 റിയാലും മറ്റു സംസ്ഥാനങ്ങളിലേക്ക് 1,330 റിയാലുമാണ് ടിക്കറ്റ് നിരക്കുകൾ. ഈ  വിമാനങ്ങളിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർ അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ,  യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്​റ്റർ ചെയ്തവരായിരിക്കണം. ഓരോ സർവിസും പുറപ്പെടുന്ന തീയതിയുടെ മൂന്നുദിവസം മുമ്പ് മാത്രമേ അതത്  സർവിസിലേക്കുള്ള ടിക്കറ്റ് വിൽപന ആരംഭിക്കുകയുള്ളൂവെന്നും ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.  എയർലൈൻസ് കമ്പനികളുടെ ഓഫിസ് വിലാസം താഴെ.

 

Tags:    
News Summary - vande bharath-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.