ജുബൈൽ: ഉത്തർപ്രദേശ് മീററ്റ് സ്വദേശി ആകിബ് സർഫറാജി (27) യെ ഓടിച്ചിരുന്ന ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അബുഹൈദരിയ ഹൈവേയുടെ അരികിലായി കിടന്നിരുന്ന ട്രക്കിന് സമീപത്തുള്ള കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം പരിശോധനകൾക്ക് ശേഷം സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു..
കിഴക്കൻ പ്രവിശ്യയിലെ ഒരു ട്രാൻസ്‌പോർട് കമ്പനിയിൽ ഹെവി ട്രക്ക് ഡ്രൈവർ ആയിരുന്നു ആകിബ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: സർഫറാജ്, മാതാവ്: റുക്‌സാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.