ത്വാഇഫിലെ ഡാമിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ സിവിൽ ഡിഫൻസ്

ത്വാഇഫിലെ ഡാമിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ത്വാഇഫ്: വാദി സാബ് അണക്കെട്ടിൽ മുങ്ങിമരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ ശനിയാഴ്ച വൈകിട്ട് സിവിൽ ഡിഫൻസ് കണ്ടെടുത്തു. മക്ക മേഖലയിലെ സിവിൽ ഡിഫൻസ് മാധ്യമ വക്താവ് മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ്​ റിപ്പോർട്ട് ചെയ്തത്.

അണക്കെട്ടി​െൻറ ആഴമേറിയ ഭാഗത്ത് നിന്നാണ് മുങ്ങൽ വിദഗ്ധർ മൃതദേഹങ്ങൾ പുറത്തെടുത്തത്. സൗദി പൗരനും യമൻ സ്വദേശിയായ കുട്ടിയുമാണ്​ മുങ്ങി മരിച്ചത്​. അണക്കെട്ടിനരികിൽ ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയത് മൃതദേഹം തിരയുന്നതിൽ രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകമായി.

റെഡ് ക്രസൻറ്​, പൊലീസ്, സെക്യൂരിറ്റി പട്രോളിങ്​ ടീമുകൾ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. അപകട വിവരം അറിഞ്ഞയുടൻ സംഭവസ്ഥലത്തേക്ക്​ രക്ഷപ്രവർത്തന സംഘം പുറപ്പെട്ടു. മുങ്ങൽ വിദഗ്​ധർ ബോട്ട്​ ഉപയോഗിച്ച്​ ഡാമിൽ തെരച്ചിൽ നടത്തുകയും മൃതദേഹങ്ങൾ കണ്ടെടുക്കുകയുമായിരുന്നു. അപകട കാരണമറിയാൻ വിദഗ്​ധ സംഘം അന്വേഷണമാരംഭിച്ചതായി സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.