Posted On
date_range Updated On
date_range രാജ്യദ്രോഹം: മൂന്നു സൈനികരെ വധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം
റിയാദ്: രാജ്യത്തിെൻറ സൈനിക താൽപര്യങ്ങൾ ലംഘിക്കുന്ന തരത്തിൽ രാജ്യദ്രോഹം നടത്തിയ മൂന്ന് സൈനികരെ വധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ബിൻ അഹ്മദ് ബിൻ യഹ്യ അഖം, ശഹർ ബിൻ ഈസ ബിൻ കാസിം ഹഖവി, ഹമൂദ് ബിൻ ഇബ്രാഹിം ബിൻ അലി ഹസ്മി എന്നിവരാണ് വധശിക്ഷക്ക് വിധേയരായത്. രാജ്യത്തിെൻറ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി സത്യപ്രതിജ്ഞ ചെയ്ത് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ നിരവധി സൈനികരെ ഇത്തരുണത്തിൽ ഓർക്കുന്നതായി സൗദി പ്രതിരോധ മന്ത്രാലയം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.