തിരൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം തിരൂർ ബീരാഞ്ചിറ സ്വദേശി സുലൈമാൻ (48) ആണ്​ മരിച്ചത്​. മൻഫുഅയിലെ താമസസ്ഥലത്ത്​ ​വെച്ച്​  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗ്രോസറി ഫുഡ് സപ്ലൈ ജീവനക്കാരനാണ്. രണ്ടുവർഷം  മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. പിതാവ്: പൂളക്കൽ മുഹമ്മദ്, മാതാവ്: മറിയ. ഭാര്യ: അസ്മാബി. മക്കൾ: സുഹൈല, ഷിബില, ലിൻഷാ. സഹോദരങ്ങൾ:  ശംസുദ്ദീൻ, ആമിന.

Tags:    
News Summary - Tirur native died in riyadh-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.