റിയാദ്: ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ റഫ അതിർത്തി കടന്ന സൗദി അറേബ്യയുടെ ദുരിതാശ്വാസ ട്രക്കുകളുടെ എണ്ണം 400 കവിഞ്ഞു. കിങ് സൽമാൻ റിലീഫ് സെന്ററിൽ നിന്നുള്ള സഹായങ്ങൾ വഹിച്ച ട്രക്കുകളാണ് ഇവ. ഫലസ്തീൻ റെഡ് ക്രസൻറുമായി ഏകോപിപ്പിച്ച് ഗസ്സയിലെ ജനതക്ക് ആശ്വാസം നൽകുന്നതിനുള്ള സൗദി ജനകീയ കാമ്പയിന്റെ ഭാഗമായി ഭക്ഷണവും വൈദ്യസഹായവും പാർപ്പിട സഹായവുമായി ടൺകണക്കിന് വസ്തുക്കളാണ് വിമാനങ്ങളിലും കപ്പലിലുമായി ഈജിപ്തിലെത്തിച്ചത്. അവിടുന്ന് ട്രക്കുകളിൽ റഫ അതിർത്തി വഴി ഫലസ്തീൻ ജനതയ്ക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത് തുടരുകയാണ്. കഴിഞ്ഞയാഴ്ച തുടക്കത്തിൽ 22 ദുരിതാശ്വാസ ട്രക്കുകൾ റഫ അതിർത്തി കടന്നുവെന്നത് ശ്രദ്ധേയമാണ്. ഇതോടെ റഫ അതിർത്തി കടന്നുപോയ ദുരിതാശ്വാസ ട്രക്കുകളുടെ എണ്ണം 400 ലധികമായി. ഫലസ്തീൻ ജനത കടന്നുപോകുന്ന പ്രതിസന്ധികളിൽ എന്നും അവർക്കൊപ്പം നിൽക്കുന്ന ചരിത്രപരപരായ ദൗത്യത്തിെൻറ തുടർച്ചയാണ് നിലവിലെ സഹായങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.