നാ​ശ​ന​ഷ്​​ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു​വെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം

റി​യാ​ദ്: യാം​ബു തു​റ​മു​ഖ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മ്രെ​ഫ് എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ ഡ്രോ​ൺ പ​തി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി വ​രി​ക​യാ​ണെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. സൗ​ദി അ​രാം​കോ​യും എ​ക്സോ​ൺ മൊ​ബീ​ലും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സം​രം​ഭ​മാ​ണ് ചെ​ങ്ക​ട​ൽ തീ​ര​ത്തെ യാം​ബു തു​റ​മു​ഖ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സാ​മ്രെ​ഫ് റി​ഫൈ​ന​റി. ലോ​ക​ത്തെ എ​ണ്ണ വി​ത​ര​ണ​ത്തി​െൻറ അ​ഞ്ചി​ലൊ​ന്ന് ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ ഫ​ല​ത്തി​ൽ അ​ട​ച്ച​തോ​ടെ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്രൂ​ഡ് ഓ​യി​ൽ ക​യ​റ്റു​മ​തി​യു​ടെ നി​ല​വി​ലെ ര​ണ്ട് പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ൽ ഒ​ന്നാ​ണ് യാം​ബു തു​റ​മു​ഖം. യു.​എ.​ഇ​യി​ലെ ഫു​ജൈ​റ തു​റ​മു​ഖ​മാ​ണ് ഇ​തി​ന് പു​റ​മെ​യു​ള്ള മ​റ്റൊ​രു പ്ര​ധാ​ന ക​യ​റ്റു​മ​തി കേ​ന്ദ്രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യാം​ബു​വി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് രാ​ജ്യാ​ന്ത​ര സ​മൂ​ഹം വീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - The Ministry of Defense says the damage was expensiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.