റിയാദ്: ഒന്നര മാസം മുൻപ് ജോലി സ്ഥലത്തു ഹൃദയാഘാതം മൂലം മരണപ്പെട്ട റോബി പൗലോസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തൃശൂർ പഴയന്നൂർ പുളിക്കപ്പറമ്പിൽ റോബി പൗലോസിന്റെ (48) മൃതദേഹമാണ് ഞായറാഴ്ച നാട്ടിൽ എത്തിക്കുന്നത്. അൽ റഫിയ എന്നസ്ഥലത്തു ഇലക്ട്രിക്കൽ ജോലി ചെയ്തു വരികയായിരുന്നു റോബി. കഴിഞ്ഞ സെപ്റ്റംബർ ഒന്നാം തിയതിയാണ് ജോലി സ്ഥലത്തു വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു.
റോബിന് റിയാദിലെ നദീം പൊലീസ് സ്റ്റേഷനിൽ കേസ് നിലനിന്നതിനാൽ നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിനു തടസ്സമാവുകയായിരുന്നു. തുടർന്ന് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ വിഷയത്തിൽ ഇടപെടുകയും നിയമകുരുക്കുകൾ ഒഴിവാക്കി നാട്ടിലേക്ക് അയക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
11 വർഷമായി സൗദിയിലുള്ള റോബി രണ്ടു വര്ഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ജോസഫ്. മാതാവ്: കത്രീന. ഭാര്യ: ഷൈനി റോബി. മക്കൾ: ജെറിൻ റോബി, ആൻ മരിയ റോബി. സിദ്ദിഖ് തൂവൂരിനൊപ്പം ബന്ധുക്കളായ ജോസ്,ബാബു, ബേബി,തോമസ്,ജോർജുകുട്ടി എന്നിവരോടൊപ്പം കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ ദഖ്വാൻ വയനാട് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.