സുന്ദർ
Posted On
date_range Updated On
date_range തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
അബഹ: സെപ്റ്റംബർ രണ്ടിന് അബഹയിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട തമിഴ്നാട് കൂടല്ലൂർ സ്വദേശി സുന്ദറിന്റെ (52) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 20 വർഷമായി അബഹയിൽ ഹൗസ് ഡ്രൈവറായിരുന്നു. ഭാര്യ: ജാനകി, മക്കൾ: സൂര്യ, ദിവാകർ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ അംഗം ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഹിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.