സൗദിയിൽ മരണമടഞ്ഞ നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം:സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ മ​ല​യാ​ളി നേ​ഴ്സ് കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ ഇ​ട​ച്ചേ​രി​ത​ട​ത്തി​ൽ ഫി​ലി​പ്പ് - ലീ​ലാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഷി​ൻ​സി ഫി​ലി​പ്പ് (28), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശ്വ​തി വി​ജ​യ​ൻ എ​ന്നി​വ​രു​ടെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ 7:30 ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ്​ എത്തിച്ചത്​.

ഇരുവരുടെയും മൃതദേഹം നോർക്ക റൂട്ട്സ് ആംബുലൻസിൽ അവരവരുടെ വീട്ടിൽ എത്തിച്ചു.റിയാദിലെ ഇന്ത്യൻ എമ്പസ്സിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും നടപടികൾ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നിരന്തരം പരിശ്രമം നടത്തിയിരുന്നു.

അ​ൽ ഖാ​ലി​ദി​യാ കി​ങ്ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ നേ​ഴ്സു​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​ഞ്ചു​പേ​ർ യാ​ത്ര ചെ​യ്ത കാ​റി​ൽ മ​റ്റൊ​രു വാ​ഹ​നം വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ പരിക്കേറ്റ സ്നേഹ, റിൻസി എന്നീ രണ്ട് നഴ്സുമാർ നജ്‌റാൻ ജനറൽ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്.

Tags:    
News Summary - The bodies of the nurses who died in Saudi Arabia have been repatriated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.