അബ്ദുൽ റസാഖ്, അബ്ബാസ്
ദമ്മാം: ദമ്മാമിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ്, കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് ഖബറടക്കും. അൽ ഖോബാർ ഇസ്‌കാൻ പാർക്കിലെ കിങ് ഫഹദ് ഗ്രാൻഡ് മസ്ജിദിൽ മഗ്‌രിബ് നമസ്കാരാനന്തരം നടക്കുന്ന മയ്യത്ത് നമസ്കാരത്തിന് ശേഷം തുക്ബ മഖ്ബറയിലാണ് മറവ് ചെയ്യുക. മൃതദേഹങ്ങൾ കാണാനുള്ളവർ വൈകീട്ട് അഞ്ചിന് കിങ് ഫഹദ് ഗ്രാൻഡ് മസ്ജിദിലെത്തണം.
കഴിഞ്ഞ വ്യാഴാഴ്ച നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്നും അബദ്ധത്തിൽ കാൽ വഴുതിവീണാണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ദമ്മാമിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് മരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ലോക കേരള സഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കം സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.