തനിമ ജിദ്ദ സംഘടിപ്പിച്ച എ. മൂസ അനുസ്മരണ യോഗത്തിൽ വി.പി. മുഹമ്മദലി സംസാരിക്കുന്നു
ജിദ്ദ: കഴിഞ്ഞ ആഴ്ച ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയും തനിമ ജിദ്ദ സൗത്ത് സോൺ പ്രവർത്തക സമിതി അംഗവുമായിരുന്ന എ. മൂസയുടെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി ഓൺലൈൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സഫറുല്ല മുല്ലോളി അനുസ്മരണ പ്രഭാഷണം നടത്തി. എ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു.
ജെ.എൻ.എച്ച് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി, വി.കെ.എ. റഊഫ്, കെ.ടി.എ. മുനീർ, സലാഹ് കാരാടൻ, യു.പി. സിദ്ദീഖ്, സലീം മുല്ലവീട്ടിൽ, കെ.ടി. അബൂബക്കർ, പ്രഫ. ശ്രീറാം, ഡോ. വിനീത പിള്ള, എൻ.കെ. അബ്ദുൽ റഹീം, അഷ്റഫ് മൊയ്തീൻ, രാജീവ് ചന്ദ്രൻ, അബ്ദുൽ ശുക്കൂർ, അർഷദ് അബ്ദുല്ല, ഷമീർ കോയക്കുട്ടി, മോഹൻ ബാലൻ, സാദിഖലി തുവ്വൂർ, നൗഷാദ് അബ്ദുല്ല, സി.എച്ച്. ബഷീർ, ഹാരിസ് മമ്പാട്, ഡോ. മുശ്ഖാത്ത്, സി.പി. ഹാരിസ്, രാഗേഷ്, പുഷ്പ കുമാർ, എം.പി. അഷ്റഫ്, പ്രജിത്ത്, അബ്ദുൽ മുഈസ്, അലക്കലകത്ത് യൂസുഫ്, ഷിജി രാജീവ്, ശ്രീത അനിൽകുമാർ, റയ്യാൻ മൂസ എന്നിവർ സംസാരിച്ചു. എസ്.എം. നൗഷാദ് സമാപന പ്രസംഗം നടത്തി. കെ.എം. അനീസ് യോഗം നിയന്ത്രിച്ചു. പി. സലീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.