ദമ്മാം: തലശ്ശേരി മാഹി ക്രിക്കറ്റ് കൂട്ടായ്മ (ടി.എം.സി.സി) യുടെ കീഴിൽ ആറാമത് ക്രിക്കറ്റ് ടൂർണമെന്റ് മെയ് 18, 19 (വ്യാഴം, വെള്ളി) തിയ്യതികളിൽ ദമ്മാം ഗൂഖ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി മാഹി പ്രദേശത്തുകാരായ നൂറോളം മികച്ച കളിക്കാരെ തെരഞ്ഞെടുത്ത് വിവിധ ടീമുകളായി തിരിച്ചാണ് മൽസരം. സെയ്‌താർപ്പള്ളി കിങ്‌സ്, കതിരുർ ഗുരുക്കൾ, മാഹി സ്ട്രൈക്കേർസ്, പള്ളിത്താഴെ റോക്കേഴ്സ്, നെട്ടൂർ ഫൈറ്റേഴ്സ്, കെ.എൽ 58 ഉമ്മൻച്ചിറ തുടങ്ങി വിവിധ പ്രദേശങ്ങളുടെ പേരിലാണ് ടീമുകൾ ഗ്രൗണ്ടിലിറങ്ങുക.
കേവലം ക്രിക്കറ്റ് മൽസരത്തിനപ്പുറത്ത് തനത് സംസ്കാരം പേറുന്ന രണ്ട് സ്ഥലങ്ങളിലെ പ്രവാസികളുടെ സംഗമം കൂടിയാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനോടൊപ്പം തലശ്ശേരി, മാഹി രുചികൾ നിറയുന്ന ഫുഡ് ഫെസ്റ്റിവലും നടക്കും. മുസ്തഫ തലശ്ശേരി, ഷറഫ് താഴത്ത്, ഇംതിയാസ് അലി എന്നിവർ മുഖ്യ രക്ഷാധികാരിമാരും നിമിർ അമീറുദ്ധീൻ (പ്രസിഡന്റ്), ഫാസിൽ ആദി രാജ, എസ്.പി സജീർ, ഇംതിയാസ്, സി.കെ സാജിദ്, ഷറഫ് താഴത്ത് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ടുർണമെന്‍റ് നിയന്ത്രിക്കുക. എ.ഒ.ടി ട്രേഡിംങ് ആൻഡ് ലോജിസ്റ്റിക് മുഖ്യ പ്രായോജകരും, ബിഗേറ്റ് കോണട്രാക്റ്റിംങ് കമ്പനി സഹപ്രായോജകരുമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.