ജിദ്ദ: യമനിലെ ഏദൻ ഗവർണറുടെയും ഫിഷറീസ് മന്ത്രിയുടെയും വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഏദനിൽ ഏഴുപേരുടെ മരണത്തിനും ഏഴുപേർക്ക് പരിക്കേൽക്കാനുമിടയാക്കിയ ഭീകരാക്രമണം ഞായറാഴ്ചയാണ് നടന്നത്. നിയമാനുസൃത യമൻ സർക്കാറിനെതിരെ മാത്രമല്ല, സമാധാനവും സ്ഥിരതയും സമൃദ്ധിയും കാംക്ഷിക്കുന്ന മുഴുവൻ യമൻ ജനതക്ക് നേരെയുമാണ് ഭീകരശക്തികൾ ആക്രമണം നടത്തിയിരിക്കുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനവും സുരക്ഷയും നേടിയെടുക്കാനുള്ള ശ്രമത്തിനെതിരെയുള്ള ആക്രമണത്തിന് പിന്നിൽ ഇരുട്ടിെൻറ ശക്തികളാണ്. സൗദി അറേബ്യ ആദ്യം മുതൽ യമനിനും യമൻ ജനതക്കുമൊപ്പം നിലകൊള്ളുന്നുണ്ട്. അതു തുടരും. അണികളെ ഒന്നിപ്പിക്കാനും ഭീകരതയെ നേരിടാനും സുരക്ഷയും സ്ഥിരതയും കൈവരിക്കാനും രാജ്യം പുനർനിർമിക്കാനും റിയാദ് കരാർ നടപ്പാക്കണമെന്ന് എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുന്നു. ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം അനുശോചനം നേർന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയെട്ടയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.