മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ലെ​ത്തി​യ ഹാ​ജി​മാ​ർ​ക്ക് ത​നി​മ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തി​യ ആ​ദ്യ ഹ​ജ്ജ് സം​ഘ​ത്തി​ന് ത​നി​മ സ്വീ​ക​ര​ണം

മ​ക്ക: മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ലെ​ത്തി​യ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ആ​ദ്യ സം​ഘം ഹാ​ജി​മാ​ർ​ക്ക് മ​ക്ക​യി​ലെ അ​സീ​സി​യ​യി​ൽ ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി വ​ള​ന്റി​യ​ർ​മാ​ർ സ്വീ​ക​ര​ണം ന​ൽ​കി. മ​ഹ​ത്ത​ത് ബാ​ങ്കി​ലെ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കി​യ താ​മ​സ​സ്ഥ​ല​ത്താ​ണ് അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ളെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ള​ന്റി​യ​ർ​മാ​ർ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യാ​നും രം​ഗ​ത്തി​റ​ങ്ങി​യ​ത്.

പ്ര​ത്യേ​കം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യാ​ണ് അ​വ​ർ അ​തി​ഥി​ക​ളെ വ​ര​വേ​റ്റ​ത്. റൂം ​ക​ണ്ടു​പി​ടി​ക്കാ​നും ബാ​ഗു​ക​ൾ റൂ​മു​ക​ളി​ൽ എ​ത്തി​ക്കാ​നും വ​യോ​ധി​ക​രാ​യ ഹാ​ജി​മാ​രെ ബ​സി​ൽ​നി​ന്ന് ബി​ൽ​ഡി​ങ്ങു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും ത​നി​മ വ​ള​ന്റി​യ​ർ​മാ​രെ​ത്തി​യ​ത് മ​ദീ​ന​യി​ൽ​നി​ന്ന് ദീ​ർ​ഘ​ദൂ​രം യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ ഹാ​ജി​മാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. അ​ബ്ദു​ൽ ഹ​ക്കീം ആ​ല​പ്പി, റ​ഷീ​ദ് സ​ഖാ​ഫ്, ഇ​ഖ്ബാ​ൽ ചെ​മ്പാ​ൻ, നാ​സ​ർ വാ​ഴ​ക്കാ​ട്, ന​ജാ​ത്തു​ല്ലാ​ഹ് സി​ദ്ദീ​ഖി, മു​ന അ​നീ​സ്, ഷാ​നി​ബ ന​ജാ​ത്ത്, ടി.​കെ. ശ​മീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Tanima reception to First Hajj group from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.