അബ്ഹ: സന്ദർശകർക്ക് ആവേശമായി സൗദി തെക്കൻ പ്രവിശ്യയായ അസീറിലെ അൽ മുഫ്താഹ ഗ്രാമത്തിലെ പ്രശസ്തമായ ത്വലാൽ മദ്ദാഹ് തിയേറ്റർ വീണ്ടും പ്രവർത്തനസജ്ജമായി. കേടുപാടുകൾ തീർത്ത് നവീകരിച്ച തിയേറ്റർ തുറന്നുകൊടുത്തതായി അസീർ വികസന അതോറിറ്റി അറിയിച്ചു. ഇനി വരാനിരിക്കുന്ന ‘അസീർ സമ്മർ സീസൺ 2026’ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ കലാ-സാംസ്കാരിക പരിപാടികൾക്കെല്ലാം ഈ തിയേറ്ററാണ് വേദിയാകുന്നത്.
നാടിെൻറ പഴയകാല ചരിത്രവും സാംസ്കാരിക പാരമ്പര്യവും കാത്തുസൂക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ തിയേറ്റർ പുതുക്കിപ്പണിതത്. അസീറിനെ മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കെട്ടിടത്തിെൻറ പഴയ രീതിയിലുള്ള ഡിസൈനും ചരിത്രപരമായ പ്രത്യേകതകളും ഒട്ടും ചോർന്നുപോകാതെയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. പരിപാടികൾ തടസ്സമില്ലാതെ നടത്താൻ സഹായിക്കുന്ന അത്യാധുനിക സൗകര്യങ്ങളും ശബ്ദ-വെളിച്ച സംവിധാനങ്ങളും ഇവിടെ പുതിയതായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ വരുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുകയും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ, പഴയ പ്രൗഢിയും പുതിയ സൗകര്യങ്ങളും ഒത്തുചേരുന്ന അനുഭവമായിരിക്കും ഇനി ഈ തിയേറ്റർ സന്ദർശകർക്ക് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.