സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽശറഉം സംഘവും റിയാദിലെ ‘സദ്യ’ ആസ്ഥാനം സന്ദർശിച്ചപ്പോൾ
റിയാദ്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽശറഉം വിദേശകാര്യ മന്ത്രി അസദ് അൽശൈബാനിയും ഉദ്യോഗസ്ഥ സംഘവും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദ്യ) ആസ്ഥാനം സന്ദർശിച്ചു. ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുമായി ബന്ധപ്പെട്ട സദ്യയുടെ സാങ്കേതിക സൗകര്യങ്ങൾ സിറിയൻ പ്രസിഡന്റ് കണ്ടു.
‘വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെപിന്തുണയോടെ ഡാറ്റയെ അടിസ്ഥാനമാക്കി ഒരു ദേശീയ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സൗദി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും സൗദിയുടെ ഈ മേഖലയിലെ ശ്രമങ്ങളെക്കുറിച്ച് സദ്യ മേധാവി വിശദീകരിച്ചു.
‘വിഷൻ 2030’ൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സൗദി വികസനത്തെ മാതൃകയായി സ്വീകരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സിറിയ ആഗ്രഹിക്കുന്നതായി സൗദി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ദാവോസ് സമ്മേളനത്തിൽ സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.