സുനീഷി​െൻറ സ്വപ്​നവും, ജിൻഷയുടെ മോഹവും വെള്ളിത്തിരയിൽ വിരിയുന്നു

ദമ്മാം: ചെറുപ്പം മുതലേ സനീഷ്​ സാമുവൽ ജീവിതത്തിൽ ഒപ്പം കൊണ്ട്​ നടന്നത്​ സിനിമയിൽ അഭിനയിക്കാനുള്ള സ്വപ്​നം മാത്രമായിരുന്നു. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിനൊടുവിൽ ഒരു സിനിമയുടെ നിർമാതാവും ഒപ്പം അഭിനേതാവും ആയി സ്വപ്​ന സാക്ഷാത്​കാരം നേടിയതി​​​െൻറ നിർവൃതിയിലാണ്​ ആലപ്പുഴ ചുനക്കര സാംസൻ വില്ലയിൽ സനീഷ്​ സാമുവൽ. ദമ്മാമിലെ എസ്​.എൻ.സി ലാവ്​ലിൻ കമ്പനിയിലെ ക്വാളിറ്റി അഷുറൻസ്​ മാനേജരായി ജോലി നോക്കുയാണിപ്പോൾ. അധ്യാപക ദമ്പതികളുടെ മകനായിരുന്ന സനീഷിന്​ സിനിമ എന്നും ഹരമായിരുന്നു. സ്​കുളിൽ പഠിക്കുന്ന കാലത്ത്​ ഒരു സിനിമയിലേക്കുള്ള ഒാഡീഷനിൽ പ​െങ്കടുത്ത്​ വിജയ​​​​​ിച്ചതി​​​​െൻറ സന്തോഷവുമായി വീട്ടിലെത്തിയ സനീഷിനെ കാത്തിരുന്നത് പഠനം ഉഴപ്പിയതിനുള്ള ശിക്ഷാമുറകളായിരുന്നു.

അന്നുമുതലുള്ള മോഹമാണ്​ ദിവസങ്ങൾക്കകം വെള്ളിത്തിരയിൽ എത്തുന്ന ‘ചിലപ്പോൾ പെൺകുട്ടി’ എന്ന സിനിമയിലെ വേഷത്തിലൂടെ യാഥാർത്ഥ്യമാകുന്നത്​. പ്രസാദ്​ നൂറനാട്​ സംവിധാനം ചെയ്യുന്ന ഇൗ സിനിമ നിർമിക്കുന്നതും സനീഷാണ്​. കത്​വയിൽ കൊല്ലപ്പെട്ട ആസിഫ സംഭവത്തി​ൽ നിന്നാണ്​ സിനിമ പിറവികൊണ്ടത്​. കത്​വയിൽ ആസിഫ പീഡിപ്പിക്കപെട്ട അതേ സഥലത്ത്​ തന്നെ 14 ദിവസത്തോളം സിനിമ ഷൂട്ട്​ ചെയ്​തിരുന്നു. ഭാര്യ ഷീബ സുനീഷും, ദിയയും, ദനയും ഡൻസനും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്​. ഇൗ സിനിമയിൽ ഒരു കവിതയടക്കം രണ്ട്​ ഗാനങ്ങൾ ആലപിക്കുന്നത്​ സൗദിയിലെ കലാ വേദികൾക്ക്​ സുപരിചിതയായ ജിൻഷാ ഹരിദാസ്​ ആണ്​. മീഡിയാവൺ ചാനലിലെ പതിനാലാം രാവിലും ജിൻഷ ശ്രദ്ധിക്കപെട്ടിരുന്നു. വൈക്കം വിജയലക്ഷ്​മി ആദ്യമായി ഹിന്ദി ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും ഇൗ സിനിമക്കുണ്ട്​.

Tags:    
News Summary - suneesh, jinsha-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.