റിയാദിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘സുൽത്താനോണം’ ഓണപ്പരിപാടിയിൽനിന്ന്
റിയാദ്: റിയാദിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘സുൽത്തനോണം’ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മലയാളികളെ കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരുകൂടി പങ്കെടുത്തു.
ആശുപത്രിയിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ മലയാളി ജീവനക്കാരുടെയും കുടുംബങ്ങളുടെയും വിവിധ കലാ, കായിക മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. ആഘോഷപരിപാടിയുടെ ഉദ്ഘാടനം മുതിർന്ന അംഗം സാജൻ ചാണ്ടി നിർവഹിച്ചു.
മുഖ്യരക്ഷാധികാരി സാജിദ് ഒതായി, പ്രോഗ്രാം കോഓഡിനേറ്റർ ഹാഷിം, നിസാം, ഫാസിൽ, ദിലീപ്, ഷിബിൻ, ശ്യാമിലി, സുമിത, അനിത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നഴ്സുമാരായ അഞ്ചന, ചൈതന്യ, നിഷ, ജോസ്മി, മെൽബി, അഞ്ജലി, അഞ്ചു, ഹർഷ, വരുൺ, ഇമ്മാനുവൽ, സൗമ്യ, ബബിത എന്നിവർ കല, കായിക പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.