ദമ്മാം: മലയാളി യുവാവിനെ ദമ്മാമിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ കുരിക്കള വളപ്പിൽ വരദൂർ സ്വദേശി മുയ്യ ം ആബിദിനെ (25) ആണ് തിങ്കളാഴ്ച്ച പുലർച്ചെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഒരാഴ്ചയായി മാനസിക അസ്വാസ്ഥ്യ ം പ്രകടിപ്പിച്ചിരുന്നത്രെ. ഇതേ തുടർന്നു നാട്ടുകാരനായ ജുനൈദ് കമ്പനിയുമായി സംസാരിച്ച് രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ വിടാനുള്ള ഒരുക്കങ്ങൾ ചെയ്തു വരികയായിരുന്നു.
അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് ദമ്മാമിലെത്തലയത്. പിതാവ്: അഷ്റഫ്. മാതാവ്: അസ്മ. സഹോദരങ്ങൾ: അസീന, ആഷിക്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറയും കണ്ണൂർ കെ.എം.സി.സി പ്രവർത്തകൻ ഫൈസൽ ഇരിക്കൂർ, ഉസ്സൻ കുട്ടി, ജുനൈദ് എന്നിവരുടെയും നേതൃത്വത്തിൽ ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.