സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ്, പ്ല​സ് ടു ​പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ളെ സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജു​ബൈ​ൽ ഘ​ട​കം അ​നു​മോ​ദി​ച്ച​പ്പോ​ൾ

ജു​ബൈ​ലി​ൽ വി​ദ്യാ​ർ​ഥി സം​ഗ​മ​വും അ​നു​മോ​ദ​ന​ ചടങ്ങും

ജു​ബൈ​ൽ: സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ജു​ബൈ​ൽ ഘ​ട​കം അ​നു​മോ​ദി​ച്ചു. ജു​ബൈ​ൽ സ്പൈ​സ് റെ​സ്​​റ്റോ​റ​ൻ​റി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഹി​ലാ​ൽ മ​ലൂ​കി​െൻറ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ പു​തു​താ​യി എ​ത്തി​യ അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

ശ​ർ​ഫ റം​സി പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‘വ​ഹ്‌​മ് - മി​ഥ്യ​ക​ൾ ഭേ​ദി​ക്കു​ക’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സ​ഫ​യ​ർ മു​ഹ​മ്മ​ദ് ന​യി​ച്ച സെ​ഷ​ൻ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ന്ത​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. ത​നി​മ സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ത​ളി​ക്കു​ളം, സെ​ക്ര​ട്ട​റി ഷി​ഹാ​ബു​ദീ​ൻ തി​രൂ​ര​ങ്ങാ​ടി, ഷെ​നു ഹ​ഷീ​ർ, ര​ഹ്​​ന സ​ഫ​യ​ർ, സ​ഫി​യ ഷെ​ഫി​ൻ, സ​മീ​ന മ​ലു​ക്, ശ​ബി​ന ജ​ബീ​ർ, ആ​യി​ഷ സ​ഫ​യ​ർ, റി​യാ​സ് മ​ണ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫാ​ത്തി​മ സ​ഫ​യ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. അ​മീ​ന റി​യാ​സ് സ്വാ​ഗ​ത​വും ഇ​ഹ്‌​സാ​ൻ ഷെ​ഫി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Student gathering and recognition ceremony in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-03 03:49 GMT