റു​ക്സാ​ന മൂ​സ മ​ക്ക​ൾ​ക്കൊ​പ്പം (ഇ​ൻ​സെ​റ്റി​ൽ ഭ​ർ​ത്താ​വ് ആ​ല​ക്ക​ല​ക​ത്ത് മൂ​സ)

സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക റു​ക്സാ​ന മൂ​സ പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്നു

ജി​ദ്ദ: ജി​ദ്ദ​യി​ലെ മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക​രം​ഗ​ത്ത് വ​നി​ത സാ​ന്നി​ധ്യ​മാ​യി നാ​ലു പ​തി​റ്റാ​ണ്ടി​ന​ടു​ത്ത് നി​സ്തു​ല സേ​വ​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ച റു​ക്സാ​ന മൂ​സ പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്നു. ജി​ദ്ദ​യി​ൽ ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കാ​റ​പ​ട​ക​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി ആ​ല​ക്ക​ല​ക​ത്ത് മൂ​സ​യു​ടെ ഭാ​ര്യ​യാ​യ ഇ​വ​ർ ഫാ​മി​ലി വി​സ​യി​ലാ​ണ് 1984ൽ ​യാം​ബു​വി​ലെ​ത്തു​ന്ന​ത്. 1990 ക​ളി​ൽ യാം​ബു​വി​ൽ ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് റു​ക്സാ​ന മൂ​സ​യു​ടെ പൊ​തു​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വി​നോ​ടൊ​പ്പം സം​ഘ​ട​നാ​രം​ഗ​ത്ത് അ​ന്ന് മു​ത​ൽ ആ​രം​ഭി​ച്ച പ്ര​യാ​ണം ഇ​ന്നും തു​ട​രു​ന്നു. യാം​ബു​വി​ൽ​നി​ന്ന് 10 വ​ർ​ഷ​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വി​ന് ജോ​ലി മാ​റ്റം ല​ഭി​ച്ച് ജി​ദ്ദ​യി​ലേ​ക്കെ​ത്തി​യ​തോ​ടെ റു​ക്സാ​ന​യു​ടെ​യും പ്ര​വ​ർ​ത്ത​ന ത​ട്ട​കം ജി​ദ്ദ​യി​ലാ​യി.

ജി​ദ്ദ​യി​ലെ​ത്തി​യ​തി​നു​ശേ​ഷം ത​നി​മ ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ലെ മ​റ്റു വ​നി​ത നേ​താ​ക്ക​ളോ​ടൊ​പ്പം റു​ക്സാ​ന​യും നേ​തൃ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി. സം​ഘ​ട​ന​യു​ടെ ഏ​രി​യ ഓ​ർ​ഗ​നൈ​സ​ർ, സോ​ണ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്റ് തു​ട​ങ്ങി പ​ല സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​രു​ന്ന അ​വ​ർ ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി ജി​ദ്ദ സൗ​ത്ത് സോ​ൺ വ​നി​ത പ്ര​സി​ഡ​ന്റ് ആ​ണ്. അ​തോ​ടൊ​പ്പം ത​ന്നെ മാ​ന​വീ​യം ര​ക്ഷാ​ധി​കാ​രി, സി​ജി, അ​ക്ഷ​രം വാ​യ​ന​വേ​ദി തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. 2009 മു​ത​ൽ ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി മ​ദ്റ​സ​യി​ൽ ടീ​ച്ച​റാ​യും സേ​വ​നം തു​ട​ർ​ന്നു​വ​രു​ന്നു. ത​നി​മ​യു​ടെ നേ​തൃ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ത​ന്നെ ജി​ദ്ദ​യി​ലെ മ​റ്റു വ​നി​ത കൂ​ട്ടാ​യ്മ​ക​ളാ​യ ന​വോ​ദ​യ കു​ടും​ബ​വേ​ദി, ഐ​വോ, ജി​ദ്ദ ക​ലാ​സാ​ഹി​തി തു​ട​ങ്ങി​യ​വ​യി​ലെ അം​ഗ​ങ്ങ​ളോ​ടെ​ല്ലാം സ്നേ​ഹ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന​തോ​ടൊ​പ്പം അ​വ​രു​ടെ പ​രി​പാ​ടി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു. ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന വ​നി​ത കൂ​ട്ടാ​യ്മ​യു​ടെ പ​രി​പാ​ടി​ക​ളി​ലെ​ല്ലാം ത​നി​മ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പ​ങ്കെ​ടു​ത്തി​രു​ന്ന​തും റു​ക്സാ​ന മൂ​സ​യാ​ണ്. വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്ലാ​സു​ക​ളി​ൽ അ​വ​ർ​ക്ക് ഇ​സ്‌​ലാ​മി​ക, ഖു​ർ​ആ​നി​ക അ​ധ്യാ​പ​ന​ങ്ങ​ൾ പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന​തി​ലും ഇ​വ​രു​ടെ പ​ങ്ക് പ്ര​ത്യേ​കം പ്ര​സ്താ​വ്യ​മാ​ണ്.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അം​ഗ​മാ​യ ഇ​വ​ർ നാ​ട്ടി​ലെ​ത്തി​യാ​ലും ത​ന്നാ​ൽ ക​ഴി​യു​ന്ന രീ​തി​യി​ൽ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​വാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. 1978 മു​ത​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് ആ​ല​ക്ക​ല​ക​ത്ത് മൂ​സ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അം​ഗ​വും ത​നി​മ ജി​ദ്ദ സൗ​ത്ത് കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗ​വു​മാ​യി​രു​ന്നു.

അ​രാം​കോ, യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ, സൗ​ദി കേ​ബി​ൾ ക​മ്പ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്ത അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ൽ സ​പ്പോ​ർ​ട്ട് സ​ർ​വി​സ് മാ​നേ​ജ​റാ​യി​രി​ക്കെ​യാ​ണ് 2020 ൽ ​കാ​റി​ടി​ച്ചു മ​രി​ച്ച​ത്. ജു​ബൈ​ൽ സാ​ബി​ഖി​ൽ ജോ​ലി​ചെ​യ്യു​ന്ന, യൂ​ത്ത് ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​ൻ റ​യ്യാ​ൻ മൂ​സ, എ​റ​ണാ​കു​ള​ത്ത് സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള ഡെ​ന്റ​ൽ ഡോ​ക്ട​ർ നൂ​ഷി​ൻ, ഡോ. ​അ​ബ്ദു​ൽ മു​ഈ​സ് (ക​ണ്ണൂ​ർ), ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യും സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് മു​ൻ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന റു​ഹൈം മൂ​സ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മ​രു​മ​ക്ക​ൾ: എ​ൻ​ജി​നീ​യ​ർ ത​ൻ​സീ​ർ (ബി​സി​ന​സ്, എ​റ​ണാ​കു​ളം), സു​ഫൈ​റ (അ​ധ്യാ​പി​ക, ഡ്യൂ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ജു​ബൈ​ൽ).

Tags:    
News Summary - Social worker ruksana Moosa ends exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.