അസീർ പ്രവിശ്യയിലെ ബല്ലസ്മറിൽ മഞ്ഞുറഞ്ഞുകിടക്കുന്ന കാഴ്ച
റിയാദ്: ദക്ഷിണ സൗദിയിൽ അസീർ മേഖയിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി. തിങ്കളാഴ്ച രാവിലെയാണ് ബല്ലസ്മറിെൻറ ഭാഗങ്ങളിൽ മഞ്ഞുറഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും ഇൗ മേഖലയുടെ പ്രത്യേകതകൾ പരിഗണിക്കുേമ്പാൾ ഇത് അപൂർവമായ ഒരു സംഭവമാണെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്റർ ഉയരത്തിലാണ് ഇൗ പ്രദേശങ്ങൾ. റോഡുകളിലും മരചില്ലകളിലും നിർത്തിയിട്ട വാഹനങ്ങളിലുമെല്ലാം മഞ്ഞുവീണ് ഉറഞ്ഞുകിടക്കുകയാണ്. എവിടെയും മഞ്ഞിെൻറ ധവളിമയാണ് കാണുന്നത്. കുറ്റിക്കാടുകളുടെ പച്ചപ്പിനിടയിൽ മഞ്ഞുറഞ്ഞുകിടക്കുന്നത് പ്രദേശത്തിെൻറ കാഴ്ചയെ മനോഹരമാക്കിയിട്ടുണ്ട്. ഇതിെൻറ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.