ജിദ്ദ: സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ് ഏക മാർഗമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല പ്രസ്താവിച്ചു. സിറിയയുടെയും മേഖലയുടെയും ഭാവിയെ കുറിച്ചാലോചിക്കുന്നതിന് സംഘടിപ്പിച്ച നാലാമത് ബ്രസൽസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷാകൗൺസിൽ പ്രമേയവും ജനീവ ഉടമ്പടി പ്രകാരവും സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണണം. സിറിയൻ ഭാവിക്കും സ്വത്വത്തിനും ഇറാൻ ഇപ്പോഴും വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സിറിയൻ പ്രതിസന്ധി പൊട്ടിപുറപ്പെട്ടിട്ട് 10 വർഷം കഴിഞ്ഞു. സിറിയയുടെയും മേഖലയുടെയും ഭാവിയെ പിന്തുണയ് ക്കുന്നതിനുള്ള നാലാമത്തെ സമ്മേളനമാണിത്. പ്രതിസന്ധിക്ക് പരിഹാരമോ മനുഷ്യദുരന്തത്തിന് അവസാനമോ ഇല്ലാതെ തുടരുകയാണ്. സിറിയൻ ജനതയ്ക്കും പ്രദേശത്തിെൻറയും ലോകത്തിെൻറയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇതു കാരണമുണ്ടായിട്ടുണ്ട്. സിറിയൻ ജനതയുടെ കഷ്ടപാടുകൾ ഇപ്പോഴും തുടരുന്നു.
സിറിയൻ പ്രതിസന്ധിയെക്കുറിച്ച് സൗദി അറേബ്യയുടെ നിലപാട് വളരെ സുവ്യക്തമാണ്. സുരക്ഷ കൗൺസിൽ പ്രമേയവും ജനീവ തീരുമാനവും പ്രകാരം രാഷ്ട്രീയ പരിഹാരമാണ് സിറിയൻ പ്രതിസന്ധിക്ക് പരിഹാരമെന്ന് സൗദി അറേബ്യ കരുതുന്നു. െഎക്യരാഷ്ട്ര സഭയുടെയും അതിെൻറ പ്രത്യേക പ്രതിനിധി ജെർ പെഡേഴ്സെൻറയും ശ്രമങ്ങൾക്ക് രാജ്യത്തിെൻറ പൂർണ പിന്തുണയുണ്ട്. സിറിയയിലെ ദുരന്തം തടയാനും പരിഹാരം കണ്ടെത്താനും ഭരണാഘടന സമിതിയുടെ പ്രവർത്തനം പുനരാരംഭിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണച്ചിട്ടുണ്ട്. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം എളുപ്പമാക്കാൻ റിയാദ് രണ്ട് സമ്മേളനങ്ങൾക്ക് ആതിഥേയത്വം വഹിച്ചു. സാധ്യമായ എല്ല ശ്രമങ്ങളും നടത്തി. സിറിയൻ പ്രതിപക്ഷത്തെ ഏകീകരിക്കുന്നതിനും അവരുടെ അഭിപ്രായസ്വരൂപണത്തിനുമുള്ള ശ്രമം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിറിയയുടെ ഭാവിക്ക് ഇറാൻ ഇപ്പോഴും ഭീഷണിയാണ്. വിഭാഗീയത മുതലെടുത്ത് സായുധസംഘങ്ങളെ ഉപയോഗിച്ച് വിനാശകരവും അപകടരുമായ ആഭ്യന്തരയുദ്ധങ്ങളിലേക്ക് കാര്യങ്ങളെത്തിക്കാൻ പദ്ധതികളുണ്ട്. സായുധസംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും ഒരേ നാണയത്തിെൻറ രണ്ട് വശങ്ങളാണ്. അവ രണ്ടും നാശനഷ്ടങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
എല്ലാ തീവ്രവാദ സംഘടനകളെയും എതിർക്കുകയും അത്തരം ശക്തികളെ ഇല്ലായ്മ ചെയ്യാൻ പോരാടേണ്ടതിെൻറയും പ്രധാന്യം സൗദി അറേബ്യ വീണ്ടും ഉൗന്നിപറയുന്നു. ലക്ഷക്കണക്കിന് സിറിയൻ സഹോദരന്മാർക്ക് സൗദിയുടെ മണ്ണിൽ ആതിഥേയത്വം നൽകിയിട്ടുണ്ട്. സിറിയൻ ജനതയുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിന് രാജ്യം വലിയ സംഭാവന നൽകിയിട്ടുണ്ട്. തൊഴിൽ, മെഡിക്കൽ സേവനങ്ങൾ നൽകി അവരോട് സ്വദേശികളെ പോലെ പെരുമാറുന്നു. രാജ്യത്തെ യൂനിവേഴ്സിറ്റികളിലും സ്കൂളുകളിലും ഒരു ലക്ഷത്തിലധികം സിറിയൻ വിദ്യാർഥികളുണ്ട്. തുർക്കി, ജോർദാൻ, ലബനാൻ എന്നി അയൽരാജ്യങ്ങളിലെ ദശലക്ഷക്കണത്തിന് സിറിയൻ അഭയാർഥികളെ സഹായിക്കുന്നതിനും പരിപാലിക്കുന്നതിനും വിവിധ സഹായ പദ്ധതികൾ ആവിഷ്കരിച്ചു. ആ രാജ്യങ്ങളിലെ ഗവൺമെൻറുകളുമായി സഹകരിച്ച് കെ.എസ്. റിലീഫ് സെൻറർ വിവിധ മാനുഷിക പദ്ധതികളാണ് നടപ്പാക്കിവരുന്നത്. സിറിയൻ അഭയാർഥികൾക്ക് കോടികളുടെ സഹായം ഇതിനകം നൽകിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. സിറിയയിലെ പുനർനിമാർണ പ്രക്രിയ െഎക്യരാഷ്ട്ര സഭയുടെ രാഷ്ട്രീയ ഒത്തുതീർപ്പ് പ്രക്രിയ ആരംഭിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അഭയാർഥികളെയും നാടുകടത്തപ്പെട്ടവരെയും തിരിച്ചുകൊണ്ടുവരാൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ വ്യവസ്ഥകൾ ആവശ്യമാണ്. ഇങ്ങനെയൊരു സമ്മേളനത്തിനും അതിലേക്ക് ക്ഷണിച്ചതിനും യൂറോപ്യൻ യൂനിയനും െഎക്യരാഷ്ട്രസഭയ്ക്കും വിദേശകാര്യ മന്ത്രി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.