ജിദ്ദ: പ്രായഭേദമന്യേ എല്ലാവർക്കും ഓൺലൈനായി പ്ലസ്ടു പരീക്ഷ എഴുതാൻ സാധിക്കുന്ന സിക്കിം സർക്കാറിന്റെ ബോർഡ് ഓഫ് ഓപൺ സ്കൂൾ ആൻഡ് സ്കിൽ എജുക്കേഷന്റെ (ബോസ്) സെക്കൻഡറി ആൻഡ് സീനിയർ സെക്കൻഡറിയുടെ (SSLC/+2) ഔദ്യോഗിക സെൻറർ ജിദ്ദയിലെ അൽസഫയിൽ അൽസഹ്റ ഗ്രൂപ്പിന്റെ എജുക്കേഷൻ വിഭാഗമായ കരിയർ മാപ്പിൽ നിലവിൽ വന്നു.
ഇന്ത്യയിലെ യു.ജി.സി, യു.പി.എസ്.സി, കേരള പി.എസ്.സി, സൗദി കോൺസുലേറ്റ്, മറ്റു വിദേശ രാജ്യങ്ങളിലെ എംബസികൾ എന്നിവയുടെ അംഗീകാരത്തിന് പുറമെ വേൾഡ് എജുക്കേഷനൽ സർവിസിന്റെ അംഗീകാരവും ഈ ബോർഡിനുണ്ട്. ഓൺലൈനായി പ്രവേശനം നേടാനും പഠിക്കാനും അസൈൻമെന്റ് സമർപ്പിക്കാനും പരീക്ഷ എഴുതാനും പറ്റുമെന്നതാണ് ബോസിന്റെ പ്രത്യേകത.
മലയാളം ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കാം. സയൻസ് വിഷയം എടുക്കുന്നവർക്ക് പ്രാക്ടിക്കൽ വർക്ക് ചെയ്യാനുള്ള അവസരവും അൽസഹ്റ കരിയർ വിഭാഗം നൽകുന്നുണ്ട്. വർഷത്തിൽ രണ്ടു തവണയാണ് പ്രവേശനം. ഇപ്പോൾ കോഴ്സ് തുടങ്ങുന്നവർക്ക് ഏപ്രിലിൽ പരീക്ഷ എഴുതാം.
മെയ് മാസത്തിൽ സർട്ടിഫിക്കറ്റും റിസൽട്ടും ലഭിക്കും. പത്താം ക്ലാസ് പൂർത്തിയാക്കാത്തവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. പ്ലസ്ടു പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് തുടർപഠന അവസരവും നടത്താവുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +966 566087162, +966 594995016 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.