സമസ്ത കേരള ജംയത്തുൽ ഉലമ ട്രഷറർ കോയ്യോട് ഉമർ ഉസ്താദ്, എസ്​.വൈ.എസ്​ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ എ.കെ. അബ്​ദുൽ ബാഖവി എന്നിവരെ എസ്​.ഐ.സി ഭാരവാഹികൾ സ്വീകരിക്കുന്നു

സമസ്​ത നേതാക്കൾക്ക്​ എസ്​.ഐ.സി സ്വീകരണം നൽകി

റിയാദ്​: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഇസ്​ലാമിയ്യയുടെ പ്രചരണാർഥം സൗദി അറേബ്യയിൽ എത്തിയ സമസ്ത കേരള ജംയത്തുൽ ഉലമ ട്രഷററും ജില്ലാ പ്രസിഡൻറുമായ കോയ്യോട് ഉമർ ഉസ്താദ്, എസ്​.വൈ.എസ്​ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പറും കണ്ണൂർ ജില്ലാ എസ്​.എം.എഫ്​ ജനറൽ സെക്രട്ടറിയുമായ എ.കെ. അബ്​ദുൽ ബാഖവി എന്നിവരെ സമസ്​ത ഇസ്​ലാമിക്​ സെൻറർ (എസ്​.ഐ.സി) ഭാരവാഹികൾ സ്വീകരിച്ചു.

റിയാദ്‌ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപ്പോർട്ടിൽ എസ്‌.ഐ.സി സൗദി നാഷനൽ കമ്മിറ്റി നേതാക്കളായ അലവിക്കുട്ടി ഒളവട്ടൂർ, ശാഫി ദാരിമി പുല്ലാര, എൻ.സി. മുഹമ്മദ് ഹാജി, ജാമിഅ അസ്അദിയ്യ ഇസ്​ലാമിയ പ്രതിനിധികളായ വി.കെ. മുഹമ്മദ് വേങ്ങാട്, അബ്​ദുറസാഖ് വളക്കൈ, അബ്​ദുൽ മജീദ് പെരുമ്പ, എം.ടി.പി. മുനീർ അസ്അദി, പി.ടി.പി. മുഖ്താർ, ഹുസൈൻ കുപ്പം, മുർശിദ് പെടേന, അശ്റഫ് പെടേന, മുശ്താഖ് തട്ടുമ്മൽ എന്നിവർ ചേർന്നാണ്​ സ്വീകരിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.