ജോലിക്കിടെയുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: ജുബൈലിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ബുലന്ദ്ശഹർ ജില്ലയിലെ ഖുർജ ദെഹാത് ബസൈന്ദ്വ സ്വദേശി മുഹമ്മദ് മുസ്തഫ (40) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

ജോലിക്കിടെയുണ്ടായ അപകടത്തിന് ശേഷം സഹപ്രവർത്തകർ ഇദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിൽ പ്രോജെക്ടിന് കീഴിൽ നിർമാണ തൊഴിലാളിയായി ജോലിചെയ്തു വരികയായിരുന്നു. പിതാവ്: നൗഷാദ്. മാതാവ്: ഫിർദൗസ്. ഭാര്യ: തമന്ന. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.

Tags:    
News Summary - Uttar Pradesh native dies in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.