Posted On
date_range Updated On
date_range മലയാളി യുവാവ് ദമ്മാമിൽ മരിച്ച നിലയിൽ
ദമ്മാം: മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല, അയിരൂർ സ്വദേശി നന്ദു ഭവനിൽ ശിവപ്രസാദിനെയാണ് (30) ദമ്മാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ജോലിക്കെത്താഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ റൂമിലെത്തി വാതിൽ തുറന്നപ്പോഴാണ് മരണം അറിയുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.