ഷിജു വിജയൻ തന്‍റെ സുഹൃത്തുക്കളോടൊപ്പം നോമ്പുതുറക്കുന്നു
Posted On
date_range Updated On
date_range ഷിജു വിജയന്‍റെ റമദാൻ നോമ്പിന് 10 വര്‍ഷം തികഞ്ഞു
തബൂഖ്: തബൂക്ക് ചിപ്സ് ഒമാന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി ഷിജു വിജയൻ തന്‍റെ അടുത്ത സുഹൃത്തുക്കളോടൊപ്പം നോമ്പ് അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു. തബൂക്ക് ഒ.ഐ.സി.സി സെൻട്രല്‍ കമ്മിറ്റി സെക്രട്ടറികൂടിയാണ് ഷിജു. നോമ്പിന്‍റെ എല്ലാവിധ മഹത്ത്വവും മനസ്സിലാക്കി അതിന്‍റെ പവിത്രത നെഞ്ചേറ്റിയും ആത്മാർഥതയോടുംകൂടിയാണ് ഷിജു വിജയൻ വ്രതം അനുഷ്ഠിക്കുന്നത്. അടുത്ത കാലത്തായി തബൂക്കിലെത്തിയ തന്‍റെ സഹോദരിപുത്രന്മാരെയും സുഹൃത്തുക്കളെയുംകൂടി നോമ്പ് അനുഷ്ഠിക്കാൻ ശീലിപ്പിക്കുകയാണ് തന്‍റെ അടുത്ത ലക്ഷ്യമെന്ന് ഷിജു വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.