ദമ്മാം: കോവിഡ് കാലത്തെ ഒാൺൈലൻ പഠനത്തിനിടയിൽ കാളിങ് ആപ് നിർമിച്ച് സൗദിയിലെ ഒരു മലയാളി വിദ്യാർഥി കൂടി ശ്രദ്ധേയനാകുന്നു. ദമ്മാമിലെ അൽമുന ഇൻറർനാഷനൽ ഇന്ത്യൻ സ്കുളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ബിൻഷാദാണ് ഇൗ നേട്ടം ൈകവരിച്ചത്. നേരത്തെ ഖമീസ് മുശൈത്തിലെ സൽമാൻ ‘ൈമൻ ആപ്’ എന്ന വീഡിയോ കാൾ ആപ് ഉണ്ടാക്കി മാധ്യമ ശ്രദ്ധ നേടിയിരുന്നു. വീട്ടിലിരുന്നുള്ള ഒാൺൈലൻ പഠനകാലമാണ് ഇത്തരത്തിലൊരു ആപ് നിർമിക്കണമെന്ന ആശയത്തിലേക്ക് ബിൻഷാദിനെ നയിച്ചത്.
പഠനകാര്യത്തിന് വേണ്ടി കമ്പ്യൂട്ടർ യഥേഷ്ടം ഉപയോഗിക്കാൻ കിട്ടിയ അനുവാദമാണ് ഇൗ കൊച്ചുമിടുക്കന് തുണയായത്. നിലവിലുള്ള നിരവധി വീഡിയോ കാൾ ആപ്പുകളിലൂടെ ഇൗ വിദ്യാർഥി കടന്നുപോയി. ഒാരോന്നിേൻറയും ഗുണവും ദോഷവും ഒക്കെ പരിശോധിച്ചു. കൂടുതൽ അന്വേഷിക്കും തോറും തനിക്കും ഇത്തരമൊരു ആപ് നിർമിക്കാൻ കഴിയുമെന്ന് ബോധ്യപ്പെട്ടതോടെ പിന്നെ അതിനുള്ള ശ്രമമായി. ഒഴിവുവേളകൾ അതിനായി മാറ്റിവെച്ചതോടെ ഇലക്ട്രോ ഗ്രാം എന്ന് ബിൻഷാദ് തെന്ന നാമകരണം ചെയ്ത വീഡിയോ കാൾ ആപ് യാഥാർഥ്യമായി. ആദ്യം വീട്ടുകാരെയാണ് ഇത് കാണിച്ചത്. തുടർന്ന് അധ്യാപകർക്കും സഹപാഠികൾക്കും ഇതിെൻറ ലിങ്ക് അയച്ചുകൊടുത്തു. പതിയെ ദമ്മാമിലെ ഇസ്ലാമിക് സെൻറർ പ്രവർത്തകരുെട മുന്നിലെത്തിയതോടെയാണ് കൂടുതലായി പുറംലോകം അറിയുന്നത്.
നിലവിൽ ഇത് ‘ഗൂഗിൽ േപ്ലസ്റ്റോറി’ൽ ഇടം പിടിച്ചു കഴിഞ്ഞു. ലോകത്തിെൻറ വിവിധയിടങ്ങളിലുള്ള നിരവധി പേർ ഇതിനകം ഇലക്ട്രോഗ്രാം ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്നു. സാങ്കേതിക സംവിധാനങ്ങളുടെ ഗവേഷണ വഴിയിൽ തനിക്ക് ൈകവരിക്കാൻ പറ്റിയത് ഒരു ചെറിയ നേട്ടം മാത്രമാെണന്ന് ബിൻഷാദ് പറയുന്നു. താൻ വികസിപ്പിച്ച വിദ്യ ഉപയോഗിച്ച് ലോകത്തിെൻറ രണ്ട് അതിരുകളിലിരിക്കുന്നവർ ഒന്നാകുേമ്പാൾ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ബിൻഷാദ് പറഞ്ഞു. കാളിങ് സൗകര്യത്തിന് പുറമെ ഓഡിയോ, വീഡിയോ ഗ്രൂപ്പ് ചാറ്റിങ്ങിനും സന്ദേശമയക്കുന്നതിനുമൊക്കെ സൗകര്യമുണ്ട്. നിലവിലുള്ള ആപ്പുകളേക്കാൾ മികച്ചതാണ് ഇതെന്ന് താൻ അവകാശപ്പെടുന്നില്ലെന്നും എങ്കിലും മികവിൽ ഇതും അവെക്കാപ്പമുണ്ടെന്നും ഇൗ കൊച്ചുമിടുക്കൻ പറഞ്ഞു.
പഠന മികവിനൊപ്പം നല്ലൊരു ഗായകൻ കൂടിയായ ബിൻഷാദ് സൗദിയിൽ നടന്ന ഖുർആൻ പാരായണ മത്സരത്തിൽ ദേശീയതലത്തിൽ മുന്നാം സ്ഥാനം നേടിയിരുന്നു. വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഇൗ മിടുക്കൻ അൽമുന ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ വാണിയമ്പലത്തിേൻറയും റഹ്മത്തിേൻറയും മകനാണ്. ഫാത്വിമ നസ്റിൻ, മുഹമ്മദ് മിദ്ലാജ്, അഹമ്മദ് സിംലാദ് എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.