ജിദ്ദ: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ ലാബോറട്ടറി സൗകര്യങ്ങൾ മക്ക മേഖല പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയ ബ്രാഞ്ച് ജനറൽ മാനേജർ പരിശോധിച്ചു. ഹജ്ജ് സീസണിലേക്ക് ഇറക്കുമതി ചെയ്യുന്ന ബലിമൃഗങ്ങൾ രോഗമുക്തമാണെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുക ലക്ഷ്യമിട്ടായിരുന്നു സന്ദർശനം.
മൃഗങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുമായി എത്തുന്ന കപ്പലുകളെ സ്വീകരിക്കുന്ന രീതി, മൃഗങ്ങളുടെ പരിശോധന, ടെസ്റ്റിനുവേണ്ടിയുള്ള സാമ്പിളുകൾ ശേഖരിക്കുക തുടങ്ങിയ നടപടിക്രമങ്ങൾ പരിശോധിക്കുകയുണ്ടായി. ലാബിനും ക്വാറൻറീൻ കേന്ദ്രത്തിനുമുള്ള സഹായം തുടരുമെന്നും സേവനങ്ങൾ മികച്ചതാക്കാൻ ആവശ്യമായ കഴിവുറ്റ മാനവവിഭവ ശക്തിയും നൂതന ഉപകരണങ്ങളും നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റിവ് വിഭാഗം, ബാക്ടീരിയ വകുപ്പ്, വൈറസ് വിഭാഗം, പി.സി.ആർ യൂനിറ്റ്, സാമ്പിൾ റിസപ്ഷൻ റൂം തുടങ്ങിയവ ഉൾപ്പെട്ട നൂതനമായ ലബോറട്ടറിയാണ് ജിദ്ദ ഇസ്ലാമിക് പോർട്ടിലുള്ളത്. ബന്ധപ്പെട്ട വകുപ്പു മേധാവികൾ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.