റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പരിശോധന 25 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച മാത്രം 65,549 സ്രവ സാമ്പിളുകളുകളാണ് പരിശോധിച്ചത്. രാജ്യത്താകെ 2,560,422 പരിശോധനകൾ നടന്നു. ഇതുവരെ 2,45,851 ആളുകളെ രോഗം ബാധിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1,91,161 ആളുകൾ സുഖംപ്രാപിച്ചു. 2,407 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിൽ അവശേഷിക്കുന്നത് 52,283 പേരാണ്. ഇവരിൽ 2,188 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 പേർ മരിച്ചു.
റിയാദ് 15, ജിദ്ദ 9, മക്ക 3, ദമ്മാം 1, ത്വാഇഫ് 3, മുബറസ് 2, അബഹ 1, ബുറൈദ 1, ഹഫർ അൽബാത്വിൻ 1, തബൂക്ക് 1 എന്നിവിടങ്ങളിലാണ് മരണം. 2,613 പേരിൽ പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചു. 3,539 പേർക്ക് രോഗം ഭേദമായി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.