???????? ???????????? ?????????????????????????? ?????? ?????? ????????? ???????? ???????????????????????????

ബോ​ട്ട് ത​ക​ർ​ന്ന് ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

യാം​ബു: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യി ബോ​ട്ട്​ ത​ക​ർ​ന്ന് ന​ടു​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ ര​ണ്ട് തൊ​ഴി​ലാ​ ളി​ക​ളെ യാം​ബു മ​റൈ​ൻ പെ​ട്രോ​ളി​ങ്​ വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി.
യാം​ബു ഷ​റം പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് ശ​നി​യാ​ഴ്ച മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ര​ണ്ട് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ൾ മു​ർ​സി അ​ൽ​അ​ബ്ബാ​സി എ​ന്ന ബോ​ട്ടി​ൽ പു​റ​പ്പെ​ട്ട​ത്. മ​റൈ​ൻ പെ​ട്രോ​ൾ വി​ഭാ​ഗ​ത്തി​​െൻറ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ബോ​ട്ട് ഉ​ട​ൻ പു​റ​പ്പെ​ടു​ക​യും ബോ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ല്ലാ ക​ട​ൽ​യാ​ത്ര​ക്കാ​രും സു​ര​ക്ഷാ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും സ​മു​ദ്ര​യാ​ത്ര​യി​ൽ ബ​ന്ധ​പ്പെ​ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ക​ട​ലി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ടാ​ൽ മ​റൈ​ൻ പെ​ട്രോ​ളി​ങ്​ വി​ഭാ​ഗ​ത്തി​​െൻറ 994 എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​ം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.