റിയാദ്: സൗദി അറേബ്യയില്‍ പെട്രോൾ വില ഇനി ഒാരോ മാസവും നിർണയിക്കും. ആഗോള വിലക്കനുസ രിച്ച് പ്രതിമാസം എണ്ണവില മാറുമെന്ന് സൗദി അരാംകോയാണ് അറിയിച്ചത്. നേരത്തേ മൂന്നുമാ സത്തിലൊരിക്കലായിരുന്നു വില പുതുക്കി നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് പുതിയ ഇന്ധനവില ഞായറാഴ്ച മുതൽ പ്രാബല്യത്തിലായി. നേരിയ വർധനയാണ് ഇപ്പോഴുണ്ടായത്. 91 വിഭാഗത്തിലെ പെട്രോളിന് ലിറ്ററിന് അഞ്ച് ഹലാലയും 95 വിഭാഗത്തിലേതിന് ആറ് ഹലാലയുമാണ് കൂട്ടിയത്. രണ്ട് തരത്തിലുള്ള പെട്രോളാണ് സൗദിയില്‍ ഉപയോഗത്തിലുള്ളത്.
ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന 91 വിഭാഗത്തിലുള്ള പെട്രോളിന് അഞ്ച് ഹലാലയാണ് ലിറ്ററിന്മേല് വര്‍ധന. നിലവില്‍ 1.50 റിയാലിന് ലഭിക്കുന്ന പെട്രോളിന് 1.55 റിയാലാണ് ഇനി വില. 95 വിഭാഗത്തിലുള്ള പ്രീമിയം പെട്രോളിന് വില 2.05 റിയാലില്‍നിന്നും 2.11 റിയാലായും ഉയര്‍ത്തി. എല്ലാ മാസവും 10ാം തീയതി എണ്ണ വില മാറും. 11ാം തീയതി പുതിയ നിരക്ക് പ്രാബല്യത്തിലാവുകയും ചെയ്യും. ആഗോള മാര്‍ക്കറ്റിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിെൻറ വിലക്കനുസരിച്ചാണ് അരാംകോ ഇനി എണ്ണ വില ക്രമീകരിക്കുക. നേരേത്ത ഓരോ മൂന്നുമാസത്തിലുമാണ് വില നിര്‍ണയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.