റിയാദ്: പ്രവാസി കുടുംബിനികളുടെ റിയാദിലെ കൂട്ടായ്മയായ അടുക്കളകൂട്ടം ‘ഡാസിലിങ ് ദമാക്ക 2020’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്നും ഭക്ഷ്യമേളയും കുട്ടികളുടെ ക ളറിങ് മത്സരവും വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച ്ചു. റിയാദ് അസീസിയ എക്സിറ്റ് 21ലെ നെസ്റ്റോ ട്രെയിൻമാളിൽ നടക്കുന്ന പരിപാടിയിൽ അറിയപ്പെടുന്ന ഗായക ദമ്പതികളായ ഷിഹാബ് ഷായും ശബാനയും സംഗീത വിരുന്നൊരുക്കും. ഇവരോടൊപ്പം റിയാദിലെ പ്രവാസി ഗായകരും പങ്കുചേരും. കുട്ടികൾക്കായി സാൻഡ്വിച്ച്, കളറിങ് മത്സരങ്ങൾ നടത്തും.
മുതിർന്നവർക്കായി മത്സ്യവിഭവങ്ങളുടെ പാചകമത്സരവും ഹെന്ന മത്സരവും നടക്കും. ഇൗ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സ്വർണ നാണയം, എയർ ഇന്ത്യ വിമാന ടിക്കറ്റ് എന്നിവയും മറ്റ് ആകർഷക സമ്മാനങ്ങളും നൽകും. മികച്ച പാചകത്തിനും ഭക്ഷ്യവിഭവങ്ങൾ ഭംഗിയായി ഒരുക്കുന്നതിനും സമ്മാനങ്ങൾ നൽകും. കാണികൾക്കായി കൂപ്പൺ സമ്മാന പദ്ധതിയുമുണ്ട്. സാൻഡ്വിച്ച്, കളറിങ് മത്സരങ്ങളിൽ അഞ്ച് മുതൽ ഏഴു വരെ പ്രായമുള്ള കുട്ടികൾക്കാണ് പെങ്കടുക്കാൻ അവസരം. പരിപാടികൾ വൈകീട്ട് 4.30ന് ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ഷഫീന ബദർ, സെക്രട്ടറി ഷെർമിന റിയാസ്, ട്രഷറർ ഷെമി ജലീൽ, പ്രോഗ്രാം കോഒാഡിനേറ്റർ തസ്നീം റിയാസ്, മുംതാസ് നസീർ, നെജില ഫഹദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.