റിയാദ്: െലവി ഇളവ് ലഭിക്കാൻവേണ്ടി സ്പോൺസർഷിപ് മാറുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി ബന്ദർ അൽ ഖുറൈഫ് മുന്നറിയിപ്പ് നൽകി. വ്യവസായസ്ഥാപനങ്ങളിലെ വിദേശ ജോലിക്കാരുടെ െലവി അഞ്ചു വർഷം സർക്കാർ വഹിക്കുമെന്ന നിയമം നിലവിൽവന്നതിനുശേഷം ഇത്തരത്തിൽ വ്യാപകമായി സ്പോൺസർഷിപ് മാറ്റം നടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വ്യവസായരംഗത്തെ നിക്ഷേപകരിൽ നിന്നുണ്ടായ അേന്വഷണങ്ങൾക്ക് ട്വിറ്റർ ഹാൻഡിലിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
2019 സെപ്റ്റംബർ 24ന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് വ്യവസായ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാരുടെ െലവി അഞ്ചു വർഷത്തേക്ക് സർക്കാർ വഹിക്കുമെന്ന ഇളവ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്നു മുതൽ ഇൗ നിയമം പ്രാബല്യത്തിലാവുകയും ചെയ്തു. എന്നാൽ, ഈ ആനുകൂല്യത്തെ ചിലർ ദുരുപയോഗപ്പെടുത്തുകയാണെന്നാണ് ഇത്തരത്തിലുള്ള സ്പോൺസർഷിപ് മാറ്റ പ്രവണതയിൽനിന്ന് മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ സ്പോൺസർഷിപ് മാറ്റം കർശന നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.