ജിദ്ദ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ‘കോഴിക്കോടൻ ഫെസ്റ്റ്’ സംഘടിപ്പിക്കുന് നു. ഇൗമാസം 14ന് ഷറഫിയ എയർലൈൻസ് ഇമ്പാല ഗാർഡനിൽ നടക്കുന്ന പരിപാടിയിൽ കോഴിക്കോടി െൻറ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ പ്രദർശനങ്ങളൊരുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘർഷ പൂരിതമായ വർത്തമാനകാലത്തും കോഴിക്കോടൻ ജനത കാത്തുസൂക്ഷിക്കുന്ന മൈത്രിയുടെയും സ്നേഹസാഹോദര്യങ്ങളുടെയും വിളംബരമായിരിക്കും കോഴിക്കോടൻ ഫെസ്റ്റ്. ചരിത്രപ്രസിദ്ധമായ കടൽതീരം, മിഠായിതെരുവ്, പട്ടാളപ്പള്ളി, പാളയം, കുറ്റിച്ചിറ പള്ളി, തണ്ണീർത്തടം, മാനാഞ്ചിറ എന്നിവയെ പ്രതീകവത്കരിക്കുന്ന സാംസ്കാരിക ചിഹ്നങ്ങൾ ഒരുക്കും.
കോൽക്കളി, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ മലബാർ കലാരൂപങ്ങളുടെ പ്രദർശനം, വടംവലി, കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ, മൈലാഞ്ചിയിടൽ മത്സരം, ഫൺ ഗെയിംസ്, കുടുംബിനികൾക്കായി പാചകമത്സരം തുടങ്ങിയ വിവിധ പരിപാടികളും ഫെസ്റ്റിൽ ഉണ്ടായിരിക്കും. പൗരത്വ നിഷേധ പ്രതിസന്ധികൾക്കെതിരെ ‘സമര ജ്വാല’ നടക്കും. കോഴിക്കോട്ടുകാരായ വ്യാപാരി വ്യവസായികളെ ചടങ്ങിൽ ആദരിക്കും. ഉച്ചക്കുശേഷം രണ്ടുമുതൽ രാത്രി 11 വരെയാണ് പരിപാടികൾ. അബ്ദുല്ലത്തീഫ് കളരാൻതിരി, ടി.സി. മൊയ്തീൻ കോയ, ടി.കെ. അബ്ദുറഹ്മാൻ, ഇബ്രാഹീം കൊല്ലി, എൻ.പി. അബ്ദുൽ വഹാബ്, ഹസൻകോയ പെരുമണ്ണ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.