റിയാദ്: റിയാദിൽ നടത്തിയ വൻ മയക്കുമരുന്നു വേട്ടയിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറികൾ കൊണ്ടുപോകുന്നു എന്ന വ്യാജേന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വാ ഹനവും സിറിയൻ വംശജരായ രണ്ടു പേരെയുമാണ് റിയാദിൽ പിടികൂടിയത്. പച്ചക്കറികൾ നിറച്ച പെട്ടികൾക്കുള്ളിൽ പ്രത്യേകം പൊതികളാക്കി ഒളിപ്പിച്ചുെവച്ച നിലയിൽ സൗദിയില്‍ നിരോധിച്ച ആംഫെറ്റാമൈന്‍ മയക്കുഗുളികകളാണ് കണ്ടെത്തിയത്. നിറയെ ലോഡ് കയറ്റിയ ട്രക്കിൽ വിവിധയിനം പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 30 ലക്ഷത്തിലേറെ മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിർത്തി പൊലീസ്, നാർകോട്ടിക് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയായിരുന്നു. വാഹനത്തിെൻറ ഡ്രൈവറെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്കായി റിയാദ് ആൻറി നാർകോട്ടിക് വിഭാഗത്തിന് കൈമാറി.
ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിെൻറ സഹകരണത്തോടെയായിരുന്നു റെയ്ഡ്. മൊത്തം 30,01,373 ആംഫെറ്റാമൈന്‍ ഗുളികകളുണ്ടായിരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വക്താവ് ക്യാപ്റ്റൻ മുഹമ്മദ് ബിൻ ഖാലിദ് അൽ-നജീദി അറിയിച്ചു. ട്രക്കിൽ മയക്കുമരുന്ന് ഒളിച്ചുകടത്തുന്ന വിവരം അറിഞ്ഞ ആൻറി നാർകോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ വാഹനത്തെ പിന്തുടരുകയായിരുന്നു. വാഹനം റിയാദിലെ ഒരു വെയർ ഹൗസിൽ പ്രവേശിക്കുന്നത് കണ്ട പൊലീസ് സ്ഥലം വളഞ്ഞ് പ്രതികളെ കീഴടക്കുകയായിരുന്നു. പൊലീസ് മയക്കുമരുന്ന് വേട്ട നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. തുടർച്ചയായി മയക്കുമരുന്ന് പിടികൂടുന്ന സാഹചര്യത്തിൽ പഴുതടച്ച പരിശോധനക്കാണ് അധികൃതർ ഇപ്പോൾ നീക്കമാരംഭിച്ചിരിക്കുന്നത്. പ്രധാന ഹൈവേകളിൽ പകലും രാത്രിയും വാഹന പരിശോധന സജീവമാക്കുമെന്നും മയക്കുമരുന്ന് കടത്തുകേസിൽ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷക്ക് വിധേയമാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.