ദമ്മാം: നാട്ടിൽ അമ്മ മരണക്കിടക്കയിലായപ്പോൾ മകൻ സൗദി അറേബ്യയിൽ ജയിലിലായിരുന്ന ു. ജയിൽമോചനം ലഭിച്ച് നാട്ടിലേക്ക് തിരിക്കാൻ വഴിയൊരുങ്ങിയപ്പോൾ എത്തിയത് അമ്മ യുടെ മരണവാർത്ത. ഒടുവിൽ നാട്ടിലെത്തിയപ്പോൾ മരണാനന്തര കർമങ്ങളെങ്കിലും ചെയ്യാനായെന്ന ആശ്വാസത്തിലാണ് തൃശൂർ വിയ്യൂർ തെക്കേപ്പുരക്കൽ പ്രകാശൻ. മുമ്പ് സൗദിയിലുണ്ടായിരുന്ന പ്രകാശൻ അറുതിയില്ലാത്ത ജീവിത പ്രാരാബ്ദങ്ങൾക്ക് ശമനമുണ്ടാക്കാനാണ് രണ്ടാമൂഴത്തിലും ഭാഗ്യം തേടി സൗദിയിലെത്തിയത്. എന്നാൽ, ആ ശ്രമത്തിലും വിജയിക്കാനാവാതെ ഒടുവിൽ ജയിലിലും അകപ്പെട്ടു. ആദ്യ തവണ കൃത്യമായ ജോലിയും ശമ്പളവുമില്ലാതെ അലയേണ്ടി വന്നിരുന്നു.
വർഷങ്ങളായി ഇഖാമ പുതുക്കാതെയാവുകയും നിതാഖാത് കാലയളവിലെ പൊതുമാപ്പിൽ നാടുപിടിക്കുകയുമായിരുന്നു. അൽപകാലം നാട്ടിൽ കഴിച്ചുകൂട്ടിയെങ്കിലും കാര്യമായ ജോലിയോ വരുമാനമാർഗങ്ങളോ തെളിഞ്ഞില്ല. വീണ്ടും സൗദിതന്നെ അഭയം എന്നുകരുതി നാലുവർഷം മുമ്പ് കാർപെൻറർ വിസയിൽ വിമാനം കയറി. ആദ്യമൊക്കെ നല്ല രീതിയിൽ മുന്നോട്ടുപോയ കമ്പനി ലെവി കാരണം ആടിയുലയാൻ തുടങ്ങി. ക്രമേണ ഇഖാമ പുതുക്കാനാവാതായതോടെ വർഷം നാലായിട്ടും നാട്ടിൽ പോകാനുള്ള വഴിയുമടഞ്ഞു. ഇൗ സമയത്താണ് അമ്മ കാർത്യായനി രോഗക്കിടക്കയിലായത്. മകനെ അവസാനമായി ഒന്നു കാണണമെന്നായിരുന്നു അവരുടെ ആഗ്രഹം. രോഗം കലശലായതോടെ എങ്ങനെയും നാട്ടിൽ പോയി അമ്മയെ ശുശ്രൂഷിക്കണമെന്ന ചിന്തയായി പ്രകാശന്. ഇഖാമ കാലാവധി കഴിഞ്ഞതിനാൽ നാടുകടത്തൽ കേന്ദ്രം വഴിയേ അതിനി നടക്കൂ.
ആ സാധ്യത തേടി ചെന്നെത്തിയത് നാടുകടത്തൽ കേന്ദ്രത്തിലെ സെല്ലിൽ. ഉദ്ദേശിച്ച സമയത്ത് നാട്ടിലേക്കുള്ള വഴി തുറന്നുകിട്ടിയില്ല. രണ്ടാഴ്ചയോളം അവിടെ കഴിയേണ്ടി വന്നു. എന്തുചെയ്യണമെന്നറിയാതെ പ്രയാസത്തിലായപ്പോൾ അവിടെയെത്തിയ ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തോട് കാര്യങ്ങൾ പറയാനായത് വഴിത്തിരിവായി. നാസിെൻറ ശ്രമഫലമായി പ്രകാശനെ ജാമ്യത്തിൽ പുറത്തിറക്കിയെങ്കിലും ആ രാത്രിയിലെത്തിയത് അമ്മ മരിച്ച വിവരമാണ്. ഇന്ത്യൻ എംബസിയിൽനിന്ന് അടിയന്തരമായി ഒൗട്ട് പാസ് ലഭ്യമാക്കുകയും സ്പോൺസറുമായി സംസാരിച്ച് സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കി എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്ത് അമ്മയുടെ അന്ത്യകർമങ്ങളെങ്കിലും ചെയ്യാനായി നാട്ടിലെത്താൻ വഴിയൊരുക്കി. അമ്മയുടെ മരണാനന്തര കർമങ്ങളെങ്കിലും നിർവഹിക്കാൻ കഴിയുന്നതിെൻറ ആശ്വാസത്തിൽ പ്രകാശൻ നാടണഞ്ഞു. സാമൂഹിക പ്രവർത്തകൻ ഫഹദ് നാസ് ഷൗക്കത്തലി പ്രകാശെൻറ യാത്രാരേഖകൾ ൈകമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.