റിയാദ്: ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹവും വിജയിച്ചിട്ടില്ലെന്നും ഏത് പ്രതിസ ന്ധികളെയും മനക്കരുത്തോടെ നേരിടണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ പറഞ്ഞു. റിയാദ് കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ‘ചിരിക്കൂട്ടം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എ.എയുടെയും എൻ.ആർ.സിയുടെയും പ്രക്ഷുബ്ധമായ സാഹചര്യത്തിൽ ഭയപ്പെടാതെ, ആത്മവിശ്വാസത്തോടെ നിയമപരമായ, സമാധാനപരമായ പ്രക്ഷോഭവുമായി മുന്നോട്ടു നീങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കണ്ടക്കൈ അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ശരീഫ് വടക്കയിൽ, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ, കണ്ണൂർ ജില്ല ഭാരവാഹികളായ അബ്ദുൽ മജീദ് പെരുമ്പ, അൻവർ വാരം, റാഷിദ് മാണിയൂർ, ജാഫർ പാട്ടയം, ഇബ്രാഹീം കുട്ടി വളക്കൈ, ജംഷീർ ബെൻടെൻ എന്നിവർ സംസാരിച്ചു. ‘സന്തോഷം എങ്ങനെ നിലനിർത്താം’ എന്ന വിഷയത്തിൽ നടന്ന കൗൺസലിങ് ക്ലാസിന് മോഡേൺ സ്കൂൾ അധ്യാപിക ജാബിർ നേതൃത്വം നൽകി. ഇസ്ഹാഖ് തളിപ്പറമ്പ് ഖിറാഅത്ത് നിർവഹിച്ചു. മണ്ഡലം കമ്മിറ്റി നടത്തിയ കഴിഞ്ഞ മൂന്നുവർഷത്തെ 30 ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾ ഹുസൈൻ കുപ്പം വിശദീകരിച്ചു. ജനറൽ സെക്രട്ടറി പി.ടി.പി. മുക്താർ സ്വാഗതവും ബുഷർ തളിപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.