റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ വാടകക്കെടുക്കുന്നത് പൂർണമായും ഓൺലൈൻ വഴിയാക്ക ും. റെൻറ് എ കാർ സേവനം ഓൺലൈൻ വഴിയാക്കുന്നതിനുള്ള പോർട്ടൽ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി മാജിദ് അൽസഹ്റാനി പറഞ്ഞു. രാജ്യത്തെ എസ്.ബി.സി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ സേവനത്തിനുള്ള ഏകീകൃത കരാർ അന്തിമ ഘട്ടത്തിലാണ്.
നിയമം നടപ്പാക്കുന്നതിന് മുമ്പായി ഈ റെൻറ് എ കാർ രംഗത്തെ വിദഗ്ധരുമായി അതോറിറ്റി വിഷയം ചർച്ച ചെയ്യും. ട്രക്കുകൾ ഓൺലൈൻ വഴി വാടകക്കെടുക്കുന്ന സംവിധാനം രണ്ടാം ഘട്ടത്തിലാണ് പ്രാബല്യത്തിൽ വരുക. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾ ഓൺലൈൻ വഴി വാടകക്ക് നൽകാനാവില്ല. ഉപയോഗ യോഗ്യമല്ലാത്തതോ സുരക്ഷാപ്രശ്നങ്ങളിൽ പെട്ടതോ ആയ വാഹനങ്ങളും സേവനത്തിൽനിന്ന് ഒഴിവാക്കും. വാടകക്ക് നൽകുന്നവരുടെയും എടുക്കുന്നവരുടെയും അവകാശങ്ങൾ പൂർണമായും സംരക്ഷിക്കുക എന്നതാണ് ഓൺലൈൻ സേവനത്തിെൻറ ലക്ഷ്യമെന്നും മാജിദ് അൽസഹ്റാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.