ദമ്മാം: സൗദിയുടെ നെല്ലറയായ അൽ അഹ്സയിൽ കൊയ്ത്തുത്സവത്തിെൻറ കാലമാണിപ്പോൾ. കൊയ്തെടുത്ത നെൽച്ചെടി മെതിച്ച് പുല്ലും നെല്ലും വേർതിരിക്കുന്ന തിരക്കിലാണ് കർഷകർ. അതിരാവിലെ കൊയ്ത്തിനായി കർഷകരും തൊഴിലാളികളും അൽ അഹ്സയിലെ ഖുറൈൻ നെൽപാടങ്ങളിലെത്തി പണി തുടങ്ങുന്നു. കഴിഞ്ഞ സീസണിനെക്കാളും ഈ വർഷം നെല്ല് കുറവാണെന്ന് കർഷകർ പറഞ്ഞു. പ്രകൃതിദത്തമായ ജലത്തിെൻറ കുറവും ചെടികളിൽ രോഗം ബാധിച്ചതുമാണ് വിളവെടുപ്പ് കുറയാൻ കാരണമായത്. കൃഷിക്കായി നല്ല വിത്തുകൾ തെരഞ്ഞെടുക്കുന്നതു മുതൽ കൊയ്തെടുക്കുന്നതുവരെ അതിശ്രദ്ധയും പരിചരണവും നൽകാറുണ്ടെന്ന് ഹസ്സയിലെ നെൽക്കർഷകനായ സാലേഹ് അൽ അസ്രി പറയുന്നു. കൊയ്ത്ത് കഴിഞ്ഞ ഉടൻ അടുത്ത കൃഷിക്കുള്ള വിത്തുകൾ ശേഖരിച്ച് ഭദ്രമായി സൂക്ഷിക്കും.
കൃഷിസ്ഥലങ്ങളില ഞാറുനടീൽ കഴിഞ്ഞ് ആറുമുതൽ ഏഴുമാസം കൊണ്ട് വിളവെടുക്കാനാവും. വിളവെടുപ്പിന്നു ശേഷവും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. നെല്ലിെൻറ ഉമി കളഞ്ഞശേഷം വീണ്ടും സൂക്ഷിച്ചുവെക്കും. കൂടുതൽ ചുവന്ന കളർ ലഭിക്കാനും രുചി വർധിക്കാനും വേണ്ടിയാണിത്. ഒരേസമയം ചൂടും കൃത്യമായ ജലസേചനവുമാണ് ഹസാവിയുടെ ഗുണമേന്മയെ നിര്‍ണയിക്കുന്നത്. ഹസാവി അരിക്ക് ഇന്നും ആവശ്യക്കാരേറെയാണ്. ഏറെ പോഷകസമൃദ്ധമാണിത്. കാര്‍ബോ ഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവയുടെ കലവറയാണ് ഹസാവി അരി. വാതം, അസ്ഥി സംബന്ധമായ മറ്റ് അസുഖങ്ങള്‍ എന്നിവക്ക് നല്ലതാണ്. ശരീരത്തിനാവശ്യമായ ‘അയേൺ’ കൂടുതലായി അടങ്ങിയതുകൊണ്ട് ഗർഭിണികൾക്കും കൂടുതൽ ഫലവത്താണിത്. ലോകത്തിലെ തന്നെ വിലകൂടിയ അരിയെന്നറിയപ്പെടുന്ന അൽ അഹ്സയിലെ ചുവന്ന ഹസാവി അരി പരമ്പരാഗതമായി അവരുടെ നിത്യജീവിതത്തിെൻറ ഭാഗമാണ്. ഹസാവി അരികൊണ്ടുണ്ടാക്കിയ ഐഷ് ഹസാവി (ഹസാവി റൊട്ടി) അൽ അഹ്സയിലെ പാരമ്പര്യ ഭക്ഷണത്തിൽപെട്ട
താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.