യാമ്പു: മലയാളി ഓടിച്ചിരുന്ന സെയിൽസ് വാൻ താമസസ്ഥലത്ത്നിന്നും കളവുപോയി. ബുധനാഴ്ച അ ർധ രാത്രിയാണ് യാമ്പു ജി.എം. സിത്തഅശ്റയിലെ താമസ സ്ഥലത്തുനിന്ന് എ.യു.എ 3520 എന്ന നമ്പറി ലുള്ള മിത്സുബിഷി വാൻ മോഷ്ടിക്കപ്പെട്ടത്. അരീക്കോട് സ്വദേശിയായ ഉബൈദ് സാധനങ്ങൾ യാമ്പുവിലെ കടകളിൽ വിതരണം ചെയ്തശേഷം രാത്രി താമസിക്കുന്ന റൂമിനരികെ നിർത്തിയിട്ടതായിരുന്നു.
കടകളിൽ കൊടുക്കാനുള്ള ചില സാധനങ്ങളും വാഹനത്തിലുണ്ടായിരുന്നു. സാമൂഹിക പ്രവർത്തകനായ സാബു വെളിയത്തിെൻറ സഹായത്തോടെ സ്പോൺസറുമായി ബന്ധപ്പെട്ട് യാമ്പു പൊലീസ് സ്റ്റേഷനിൽ ഉബൈദ് പരാതി നൽകിയിട്ടുണ്ട്. വാഹനം ആരുടെയെങ്കിലും ശ്രദ്ധയിൽപെട്ടാൽ 056 900 8329, 055 081 5817 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.