?????? ??????????????????? ????????????? ??????? ???? ??????? ??????? ???. ??????? ?????? ???????????????

പുകവലി നിർമാർജനം: സൗദി അറേബ്യക്ക്​ അന്താരാഷ്​ട്ര അവാർഡ്

ജിദ്ദ: പുകവലി നിർമാർജന ശ്രമങ്ങൾക്ക്​ സൗദി അറേബ്യക്ക്​ അന്താരാഷ്​ട്ര അവാർഡ്​. വ്യക്​തി, സമൂഹ തലങ്ങളിൽ നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണിത്​. ജനീവയിൽ ‘സമ്പൂർണ ആരോഗ്യ കവറേജ്​’ എന്ന തലക്കെട്ടിൽ നടന്ന 72ാമത്​ ലോകാരോഗ്യ സമ്മേള ന സെഷനിൽ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ ആണ്​ അവാർഡ്​ ഏറ്റുവാങ്ങിയത്​. 2005 ൽ ലോകാരോഗ്യ സംഘടനക്ക്​ കീഴ ിലെ പുകവലി നിർമാർജന കരാറിൽ ഒപ്പുവെച്ച ആദ്യ രാജ്യങ്ങളിലൊന്നാണ്​ സൗദി അറേബ്യ.

തുടർന്ന്​ പുകവലി നിർമാർജനത്തിനായി പ്രത്യേക കമ്മിറ്റി രൂപവത്​കരിക്കുകയും ആ രംഗത്ത്​ സ്​തുത്യർഹമായ സേവനങ്ങൾ ചെയ്​തു വരികയുമാണിപ്പോൾ. 2030 ആകു​​േമ്പാഴേക്കും പുകവലി ഉപയോഗം അഞ്ച്​ ശതമാനം വരെ കുറക്കാനാണ്​ പദ്ധതി. പുകവലി നിർമാർജനത്തി​​െൻറ ഭാഗമായി മുഴുവൻ പുകയില ഉൽപന്നങ്ങൾക്കും 2017ൽ ടാക്​സ്​ 100 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്​.

പുകവലി നിർമാർജന ക്ലിനിക്കുകളിലെത്തുന്നവരുടെ എണ്ണം മുൻവർഷത്തേക്കാൾ വർധിച്ചിട്ടുണ്ട്​. പൊതു സ്​ഥലങ്ങളിലും ഗവൺമ​െൻറ്​, സ്വകാര്യ ജോലി സ്​ഥലങ്ങളിലും പുകവലി നിരോധിക്കുകയും നിയമ ലംഘകർക്ക്​ പിഴ ചുമത്തുകയും ചെയ്യു​തുന്നതടക്കമുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്​. 18 വയസ്സിന്​ താഴെയുള്ളവർക്ക്​ പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത്​ നിരീക്ഷിക്കുന്നതിനുള്ള ആളുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്​. ആറ്​ മാസത്തിനിടയിൽ 4646 നിയമ ലംഘനങ്ങൾ പിടികൂടിയതായാണ്​ കണക്ക്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.