അരാംകോ ഇന്ത്യക്ക് ഇരുപത് ലക്ഷം ബാരല്‍ എണ്ണ നല്‍കും

ജിദ്ദ: ഇന്ത്യയിലേക്ക്​​ ഇറാനില്‍‌ നിന്നുള്ള എണ്ണ ഇറക്കുമതി നിലക്കുന്ന സാഹചര്യത്തില്‍ ഉണ്ടാവുന്ന കുറവ് നികത്താൻ സൗദി ^ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കരാർ. ജൂലൈ മുതല്‍ അരാംകോ ഇന്ത്യക്ക് ഇരുപത് ലക്ഷം ബാരല്‍ എണ്ണ നല്‍കാനാണ്​ കരാർ. നിലവില്‍ സൗദിക്ക് പുറമെ ഇറാനില്‍ നിന്നായിരുന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഇറാനുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയിരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക സമ്മർദം ശക്തമാക്കി. എങ്കിലും ആറ് മാസത്തേക്ക് കൂടി ഇറാനില്‍ നിന്ന് തന്നെ എണ്ണ വാങ്ങുവാന്‍ ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കിയിരുന്നു. ഈ കാലയളവില്‍ ദിനംപ്രതി മൂന്ന്​ ലക്ഷം ബാരല്‍ എണ്ണയായിരുന്നു ഇറാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.

അനുവദിക്കപ്പെട്ട കാലപരിധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലാണ് രണ്ട് ദശലക്ഷം ബാരല്‍ എണ്ണ സൗദിയില്‍ നിന്ന് അധികമായി വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോർപറേഷന്‍ തീരുമാനിച്ചത്. 2019-^ 20 സാമ്പത്തിക വര്‍ഷത്തില്‍ 5.6 മില്യണ്‍ ടണ്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ ഓയില്‍ കോർപറേഷന്‍ സൗദി അരാംകോയുമായി നിലവില്‍ കരാറുണ്ട്

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.