റിയാദ്: ബത്ഹയിൽ മോഷ്ടാവ് മലയാളി യുവാവിനെ വെട്ടി പരിക്കേൽപിച്ചു. അർദ്ധരാത്രി വീട്ടിന് മുന്നിൽ മറഞ്ഞുന ിന്ന അക്രമിയുടെ വെട്ടുകത്തികൊണ്ടുള്ള വെേട്ടറ്റ് കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ശഫീഖിെന തലയിലാണ് ഗുരുത ര പരിക്കേറ്റത്. ശനിയാഴ്ച രാത്രി 12ഒാടെ മർഖബ് സ്ട്രീറ്റിലാണ് സംഭവം. ഇവിടെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ ശഫീഖ് ജോലി കഴിഞ്ഞ് തൊട്ടടുത്തുള്ള താമസസ്ഥലത്തേക്ക് പോകുേമ്പാഴായിരുന്നു അക്രമം.
ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിെൻറ താഴത്തെ പ്രധാന വാതിലിന് സമീപം മറഞ്ഞുനിന്ന അക്രമി ശഫീഖിനെ കടന്നുപിടിക്കുകയും നിലത്ത് തള്ളിയിടുകയുമായിരുന്നു. ഷർട്ടിെൻറയും പാൻറ്സിെൻറയും പോക്കറ്റുകളിൽ നിന്ന് പഴ്സും ഇഖാമയും മൊബൈൽ ഫോണുമെടുത്ത അക്രമി വലിയ വെട്ടുകത്തി കൊണ്ട് തലയ്ക്കുനേരെ ആഞ്ഞുവെട്ടുകയും ചെയ്തു. കുതറിയെഴുന്നേൽക്കും മുമ്പാണ് തലയുടെ ഇടതു ഭാഗത്ത് വെേട്ടറ്റത്. ശഫീഖ് നിലവിളികേട്ട് ആളുകൾ ഒാടിക്കൂടുന്നത് കണ്ട് അക്രമി ഒാടിമറഞ്ഞു.
ചോരയൊലിപ്പിച്ചുകിടന്ന ശഫീഖിനെ ആളുകൾ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് ആംബുലൻസ് വരുത്തി അൽഇൗമാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. സ്കാൻ ചെയ്തപ്പോൾ ആഴത്തിൽ മുറിവേറ്റില്ലെന്ന് മനസിലായി. എന്നാൽ നീളമുള്ള മുറിവിൽ 22 തുന്നലിടേണ്ടിവന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിറ്റേന്ന് രാവിലെ വഴിയിൽ നിന്ന് കിട്ടിയെന്ന് പറഞ്ഞ് സ്വദേശി പൗരൻ ശഫീഖിെൻറ ഇഖാമ റസ്റ്റോറൻറിൽ ഏൽപിച്ചു. 10 വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ശഫീഖ് അഞ്ചുവർഷം മുമ്പും അക്രമിക്കപ്പെട്ടിരുന്നു. മൂന്നംഗ പിടിച്ചുപറി സംഘത്തിെൻറ അക്രമത്തിൽ അന്ന് മുഖത്ത് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.