മദീന മേഖലയിൽ മഴക്ക്​ സാധ്യത​യെന്ന്​ മുന്നറിയിപ്പ്

മദീന: ഏതാനും ദിവസങ്ങൾ കാലാവസ്​ഥ വ്യതിയാനം തുടരാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലെടുക്കാൻ മദീന മേഖല സിവി ൽ ഡിഫൻസ്​ ഡയറക്​ടറേറ്റ് ആവശ്യപ്പെട്ടു. മേഖലയുടെ പല ഭാഗങ്ങളിലും മഴയുണ്ടാകുമെന്ന്​ കാലാവസ്​ഥാവകുപ്പി​​​െൻറ അ റിയിപ്പിനെ തുടർന്നാണിത്​​. മഴവെള്ളപ്പാച്ചിലിന്​ സാധ്യതയുള്ള താഴ്​വരകളിൽ നിന്ന്​ മാറി നിൽക്കണമെന്നും യാത്രക്കാർ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ്​ ആവശ്യപ്പെട്ടു. തബൂക്കി​​​െൻറ പല ഭാഗങ്ങളിലും തിങ്കളാഴ്​ച മഴയുണ്ടായി. മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശി. ജിദ്ദയിലും ചില ഭാഗങ്ങളിൽ പൊടിക്കാറ്റുണ്ടായി. തീരദേശ റോഡുകളിലാണ്​ പൊടിക്കാറ്റ്​ ശക്​തമായത്​. ദൂരക്കാഴ്​ച നന്നേ കുറവായിരുന്നു.

രാജ്യത്തെ പല മേഖലകളിലും പ്രത്യേകിച്ച്​ വടക്ക്​ പടിഞ്ഞാറ്​ മേഖലകളിൽ അടുത്ത ചൊവ്വാഴ്​​ച വരെയുള്ള ദിവസങ്ങളിൽ മഴക്കും പൊടിക്കാറ്റിനും സാധ്യതയു​ണ്ടെന്ന്​ കാലാവസ്​ഥാ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന്​ അതതു മേഖലകളിലെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തിട്ടുണ്ട്​.ഇടി മിന്നലിന്​ സാധ്യത യാമ്പു: തിങ്കളാഴ്ച മുതൽ യാമ്പുവിലും പരിസര പ്രദേശങ്ങളായ ബദ്ർ, അൽ റൈസ്, ഖൈബർ, അൽ അയ്സ് തുടങ്ങിയ പ്രദേശങ്ങളിൽ ഇടിമിന്നലും ഒറ്റപ്പെട്ട മഴയുമുണ്ടാവുമെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം നിമിത്തം ഉണ്ടാകുന്ന പ്രകൃതി മാറ്റങ്ങളിൽ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് പ്രദേശത്തെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇടി മിന്നലും കാറ്റും മഴയും ഉണ്ടാവുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.