മാനവീയം ഫുട്ബാളിൽ എഫ്.സി ബുറൈദ ജേതാക്കൾ

ബുറൈദ: ഖസീം പ്രവാസി സംഘം ‘മാനവീയം’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ മേളയിൽ എഫ്.സി ബുറൈദ ജേതാക്കളായി. ഫൈനലിൽ എതിരാളികളായ പ്രവാസി ഉദയപറമ്പിൽ പീടിക ടീമിനെ നറുക്കെടുപ്പിലെ ഭാഗ്യത്തിലൂടെയാണ്​ തോൽപിച്ചത്​. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായി കളി അവസാനിക്കുകയായിരുന്നു. പെനാൽട്ടി ഷൂട്ടിലും വിജയിയെ നിശ്ചയിക്കാൻ കഴിയാതായപ്പോൾ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. റഫറി നൂറുദ്ദീൻ കളികൾ നിയന്ത്രിച്ചു.

ടൂർണമ​​െൻറിലെ മികച്ച കളിക്കാരനായി അൻവർ (പ്രവാസി ഉദയ), മികച്ച ഗോൾ കീപ്പറായി പ്രമോദ്​ (എഫ്.സി ബുറൈദ), മികച്ച സ്​റ്റോപ്പറായി ഷഫീക്ക്​ (പ്രവാസി ഉദയ), മികച്ച സ്കോററായി ഹസീബ്​ (പ്രവാസി ഉദയ) എന്നിവർ വ്യക്തിഗത പുരസ്​കാരങ്ങൾക്ക്​ അർഹരായി. ഉദ്​ഘാടന ചടങ്ങിൽ നാസർ ഇരിണാവ് അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം കേന്ദ്ര മുഖ്യ രക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. സംഘം കേന്ദ്ര സെക്രട്ടറി പർവേസ് തലശ്ശേരി, കെ.എം.സി.സി പ്രതിനിധി ഇക്‌ബാൽ ഹൽവാനി എന്നിവർ സംസാരിച്ചു. മനാഫ് ചെറുവട്ടൂർ സ്വാഗതവും പ്രമോദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.