ഏകദിന സെവൻസ്: ജെ.ടി.സി തിരൂർക്കാട് ജേതാക്കൾ

ജിദ്ദ : പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം നാലാം വാർഷികത്തോടനുബന്ധിച്ച്‌ അൽ ഹസ്മി ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി നടത്തിയ ഏകദിന സെവൻസ് ഫുട്​ബാൾ ടൂർണമ​​െൻറിൽ ജെ. ടി. സി തിരൂർക്കാട് ജേതാക്കളായി. പെരിന്തൽമണ്ണ താലൂക്കിലെ ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ മത്സരങ്ങളിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് താഴേക്കോടിനെയാണ് തിരൂർക്കാട് ഫൈനലിൽ പരാജയപ്പെടുത്തിയത്. ശറഫിയ്യ മതാർ ഖദീം അൽ ശബാബിയ സ്​റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ജിദ്ദ ഒ.ഐ.സി.സി സീനിയർ നേതാവ് അബ്്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു.

നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ്, ജിദ്ദ നവോദയ പ്രസിഡൻറ്​ ഷിബു തിരുവനന്തപുരം, സലാഹുദ്ദീൻ, സിഫ് സെക്രട്ടറി സലാം, മലപ്പുറം ജില്ലാ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ജുനൈസ് പോത്തുകൽ, പ​​െൻറിഫ് മുഖ്യ രക്ഷാധികാരി അഷ്‌റഫ്‌ കിഴിശ്ശേരി, അക്ബർ ആലിക്കൽ, ഷഫീർ തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. പി.കെ ബിഷർ സ്വാഗതവും വി.പി അബ്്ദുൽ മജീദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.